Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

സവർക്കറെ വിശ്വസിക്കാത്തവരെ പരസ്യമായി മർദ്ദിക്കണമെന്ന് ഉദ്ധവ് താക്കറെ; സവർക്കറെ അംഗീകരിക്കാത്തവർ ഇന്ത്യയുടെ സ്വാതന്ത്യത്തിനായി അദ്ദേഹം 'അനുഭവിച്ച ബുദ്ധിമുട്ടുകൾ' തിരിച്ചറിയുന്നില്ലെന്നും താക്കറെ; പ്രസ്താവന ഡൽഹി സർവ്വകലാശാലയിൽ സവർക്കറുടെ പ്രതിമയിൽ എൻ എസ് യു നേതാക്കൾ ചെരുപ്പ് മാല ഇട്ടതിന് പിന്നാലെ  

സവർക്കറെ വിശ്വസിക്കാത്തവരെ പരസ്യമായി മർദ്ദിക്കണമെന്ന് ഉദ്ധവ് താക്കറെ; സവർക്കറെ അംഗീകരിക്കാത്തവർ ഇന്ത്യയുടെ സ്വാതന്ത്യത്തിനായി അദ്ദേഹം 'അനുഭവിച്ച ബുദ്ധിമുട്ടുകൾ' തിരിച്ചറിയുന്നില്ലെന്നും താക്കറെ; പ്രസ്താവന ഡൽഹി സർവ്വകലാശാലയിൽ സവർക്കറുടെ പ്രതിമയിൽ എൻ എസ് യു നേതാക്കൾ ചെരുപ്പ് മാല ഇട്ടതിന് പിന്നാലെ   

മറുനാടൻ ഡെസ്‌ക്‌

മുംബൈ; സവർക്കറിന്റെ പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കാത്തവരെ പരസ്യമായി മർദ്ദിക്കണമെന്ന് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ. സവർക്കറെ അംഗീകരിക്കാത്തവർ അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്യത്തിനായി അദ്ദേഹം അനുഭവിച്ച ബുദ്ധിമുട്ടുകൾ തിരിച്ചറിയുന്നില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ഡൽഹി സർവ്വകലാശാലയുടെ നോർത്ത് ക്യാമ്പസ്സിൽ എബിവിപി പ്രവർത്തകർ സ്ഥാപിച്ച സവർക്കറുടെ പ്രതിമയിൽ എൻ എസ് യു നേതാക്കൾ ചെരുപ്പ് മാല ഇടുകയും കറുത്ത ചായമടിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ പ്രസ്താവന.രാഹുൽ ഗാന്ധിയും സവർക്കറെ മുമ്പ് അപമാനിച്ചിട്ടുണ്ടെന്നും വീര സവർക്കറുടെ പ്രയത്‌നങ്ങളെ അംഗീകരിക്കാത്തവരെ പരസ്യമായി മർദ്ദിക്കണമെന്നും ഉദ്ധവ് താക്കറെ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വാർത്താ ഏജൻസിയായ എ.എൻ.ഐയോടാണ് താക്കറെ ഇക്കാര്യം പറഞ്ഞത്. സവർക്കർ ജയിലിൽ നിന്നറിങ്ങിയത് ബ്രിട്ടീഷുകാരുമായി ഒത്തുകളിച്ചാണെന്നും സ്വാതന്ത്ര്യ സമരത്തിൽ ആർ.എസ്.എസിന് ഒരു പങ്കുമില്ലെന്നും ഗാന്ധി പീസ് ഫൗണ്ടേൻ അധ്യക്ഷൻ കുമാർ പ്രശാന്ത് പറഞ്ഞിരുന്നു. പ്രസ്താവനയുടെ പേരിൽ അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുകയാണ്. ആർ.എസ്.എസ് പ്രവർത്തകരുടെ പരാതിയിലാണ് കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP