Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ സംസ്ഥാന താല്പര്യങ്ങൾക്ക് വിരുദ്ധം; കേന്ദ്ര താല്പര്യങ്ങൾ ധനകാര്യ കമ്മീഷനെ ഉപയോഗിച്ച് അടിച്ചേൽപ്പിക്കുന്നെന്നും ധനമന്ത്രി തോമസ് ഐസക്ക്

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ സംസ്ഥാന താല്പര്യങ്ങൾക്ക് വിരുദ്ധം; കേന്ദ്ര താല്പര്യങ്ങൾ ധനകാര്യ കമ്മീഷനെ ഉപയോഗിച്ച് അടിച്ചേൽപ്പിക്കുന്നെന്നും ധനമന്ത്രി തോമസ് ഐസക്ക്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: 15-ാം ധനകാര്യകമ്മീഷൻ പരിഗണനവിഷയങ്ങൾ സംബന്ധിച്ച എടുത്ത തീരുമാനങ്ങൾ കേരളത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ധനകാര്യ കമ്മീഷനെ ഉപയോഗിച്ച് കേന്ദ്രസർക്കാർ തങ്ങളുടെ താല്പര്യങ്ങൾ സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ഫെഡറൽ സംവിധാനത്തെയാകെ അട്ടിമറിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. 15-ാം ധനകാര്യ കമ്മീഷന്റെ കാര്യവും മറ്റൊന്നല്ലെന്നും 15-ാം ധനകാര്യ കമ്മീഷൻ പരിഗണനയ്ക്ക് എടുത്തിരിക്കുന്നതെല്ലാം വിവാദവിഷയങ്ങളാണ് എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പിന്നോട്ടടിക്കുന്ന തീരുമാനങ്ങളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര തീരുമാനങ്ങൾ സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ധനകാര്യ കമ്മീഷനെ ഉപയോഗിക്കുകയാണ്. സംസ്ഥാനങ്ങൾക്ക് നൽകുന്ന വായ്പകൾക്ക് നേരത്തെ നിബന്ധനകളുണ്ടായിരുന്നില്ല. ഇന്ത്യൻ ഭരണഘടന പ്രകാരം സർചാർജ്, സെസ്, നികുതി പിരിവ് എന്നിവ മാത്രമാണ് പങ്കുവെക്കാൻ കഴിയുക. പണം കേന്ദ്രവും സംസ്ഥാനവും തമ്മിലാണ് കൈമാറുക.

മറ്റ് ആവശ്യങ്ങൾക്ക് ഈ തുക വകമാറ്റാൻ തീരുമാനിച്ചാൽ കോടതിയിൽ പോകേണ്ടി വരും. 14-ാം ധനകാര്യ കമ്മീഷന്റെ കണക്ക് അനുസരിച്ചുള്ള അധികവിഹിതമൊന്നും സ്ഥാന സർക്കാരുകൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

നേരത്തേ, സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെ ധനകാര്യ കമ്മീഷന്റെ പരിഗണന വിഷയങ്ങളിൽ മാറ്റം വരുത്തുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് പറഞ്ഞിരുന്നു. തീരുമാനം കേന്ദ്ര - സംസ്ഥാന ബന്ധങ്ങളെ തകർക്കുമെന്നും മന്മോഹൻസിങ് ചൂണ്ടിക്കാട്ടി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിശോധന വിഷയങ്ങൾ സംസ്ഥാനങ്ങളിൽ എങ്ങനെ പ്രതിഫലിക്കും എന്നത് സംബന്ധിച്ച സെമിനാറിലാണ് മന്മോഹൻ സിങ് കേന്ദ്ര തീരുമാനത്തിന്റെ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയത്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടാക്‌സേഷൻ സംഘടിപ്പിച്ച സെമിനാറിൽ ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ, മന്ത്രിമാരായ മനീഷ് സിസോദിയ, തോമസ് ഐസ്‌ക്ക് തുടങ്ങിയവരും പങ്കെടുത്തു.

ആഭ്യന്തര സുരക്ഷക്കായി നിലവിലുള്ള നികുതി വിഹിതത്തിൽ നിന്ന് ഒരു ഭാഗം നൽകണമെന്ന മോദി സർക്കാരിന്റെ പുതിയ തീരുമാനത്തിലാണ് സംസ്ഥാനങ്ങൾ ആശങ്ക രേഖപ്പെടുത്തുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയത്തിൽ ഇക്കാര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.

രാഷ്ട്രീയ സുരക്ഷാ നിധി എന്ന പേരിൽ ആഭ്യന്തര സുരക്ഷക്കായി അധിക പണം കണ്ടെത്താനാണ് മോദി സർക്കാരിന്റെ നീക്കം. ഇതിനായി നിലവിൽ ലഭിക്കുന്ന നികുതി വരുമാനത്തിൽ നിന്ന് ഒരു ഭാഗം സംസ്ഥാനങ്ങൾക്ക് നീക്കിവെക്കേണ്ടി വരും. ആകെ നികുതി വരുമാനത്തിന്റെ 42 ശതമാനമാണ് ഇപ്പോൾ സംസ്ഥാനങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫണ്ടുകളിൽ കേന്ദ്രസർക്കാർ കൂടുതൽ പിടിമുറുക്കാൻ ശ്രമിക്കുന്നത് ഫെഡറൽ അധികാരങ്ങളെ ദുർബലമാക്കുമെന്നതാണ് ഉയരുന്ന പ്രധാന ആശങ്ക. ഇപ്പോൾ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണന വിഷയത്തിൽ രാഷ്ട്രീയ സുരക്ഷാ നിധിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

പതിനാലാം ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് നികുതി വരുമാനം 42 ആക്കിയത്. മുൻപുള്ള ധനകാര്യ കമ്മീഷന്റെ തീരുമാനം നടപ്പാക്കിയത് പുനരാലോചിക്കുന്നത് അസാധാരണമാണെന്നാണ് വിലയിരുത്തൽ. ഒപ്പം അവസാന മണിക്കൂറിൽ ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയത്തിൽ രാഷ്ട്രീയ സുരക്ഷ നിധി ഉൾപ്പെടുത്തിയതും വിമർശനത്തിന് കാരണമാകുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP