Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

ലോക് ഡൗൺ പിൻവലിച്ചാലും വ്യോമ​​ഗതാ​ഗതം ഉടൻ സാധാരണ നിലയിലാകില്ല; കേന്ദ്ര പ്രഖ്യാപനം വരുന്ന മുറയ്ക്ക് നിയന്ത്രിതമായ ആഭ്യന്തര- അന്താരാഷ്ട്ര വിമാന സർവീസുകൾ മാത്രമേ നടത്താവൂ എന്ന് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ

ലോക് ഡൗൺ പിൻവലിച്ചാലും വ്യോമ​​ഗതാ​ഗതം ഉടൻ സാധാരണ നിലയിലാകില്ല; കേന്ദ്ര പ്രഖ്യാപനം വരുന്ന മുറയ്ക്ക് നിയന്ത്രിതമായ ആഭ്യന്തര- അന്താരാഷ്ട്ര വിമാന സർവീസുകൾ മാത്രമേ നടത്താവൂ എന്ന് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക് ഡൗൺ പിൻവലിച്ചാലും വ്യോമ​​ഗതാ​ഗതം സാധാരണ നിലയിലാകാൻ വീണ്ടും നാളുകൾ എടുത്തേക്കും. ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ വിമാനത്താവളങ്ങളിൽ 30 ശതമാനം വിമാനങ്ങൾ മാത്രമാകും സർവീസ് നടത്തുക എന്നാണ് സൂചന. സാമൂഹിക അകലം വിമാനത്തിന് അകത്തും പുറത്തും പാലിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ലോക്ക്ഡൗണിന് മുൻപ് ഇന്ത്യക്ക് അകത്തും പുറത്തുമായി 7,800 വിമാന സർവീസുകളാണ് പ്രതിദിനം നടത്തിയിരുന്നത്. ഇതിൽ പാതിയും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ വിമാനത്താവളങ്ങളിലേക്കായിരുന്നു.

ലോക്ക് ഡൗൺ അവസാനിക്കുന്നതായുള്ള കേന്ദ്ര പ്രഖ്യാപനം വരുന്ന മുറയ്ക്ക് നിയന്ത്രിതമായ ആഭ്യന്തര- അന്താരാഷ്ട്ര വിമാന സർവീസുകൾ മാത്രമേ നടത്താവൂ എന്നാണ് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ്. കഴിഞ്ഞ വർഷം 349 ദശലക്ഷം യാത്രക്കാരാണ് ഇന്ത്യയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര നടത്തിയത്. കൊവിഡിനെ തുടർന്ന് ഏഷ്യയിലെ എയർപോർട്ടുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ 40 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നാണ് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ റിപ്പോർട്ടുണ്ട്. മാർച്ച് 23 മുതലാണ് രാജ്യത്ത് വിമാന സർവീസുകൾ റദ്ദാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP