Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പാതിരാത്രിയിൽ മേൽക്കൂര വഴി അകത്ത് കയറിയത് ഏറെ പണിപ്പെട്ട്'; ഈ പണി ചെയ്യുന്നത് ജീവൻ പണയം വെച്ചെന്നും കള്ളൻ; കടയിൽ മോഷ്ടിക്കാൻ കയറി ഒന്നും കിട്ടാത്തതിന്റെ വിഷമം കത്തെഴുതിവെച്ച് ഉടമയെ അറിയിച്ച മോഷ്ടാവ് അരിശം തീർത്തത് സാധനങ്ങൾ വാരിവലിച്ചിട്ട്

'പാതിരാത്രിയിൽ മേൽക്കൂര വഴി അകത്ത് കയറിയത് ഏറെ പണിപ്പെട്ട്'; ഈ പണി ചെയ്യുന്നത് ജീവൻ പണയം വെച്ചെന്നും കള്ളൻ; കടയിൽ മോഷ്ടിക്കാൻ കയറി ഒന്നും കിട്ടാത്തതിന്റെ വിഷമം കത്തെഴുതിവെച്ച് ഉടമയെ അറിയിച്ച മോഷ്ടാവ് അരിശം തീർത്തത് സാധനങ്ങൾ വാരിവലിച്ചിട്ട്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കള്ളന്മാർ കത്തെഴുതിവെക്കുന്ന കാലമാണ്. കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് കള്ളൻ വീട്ടുകാർക്ക് കത്തെഴുതി ഭിത്തിയിൽ ഒട്ടിച്ച് വെച്ചത്. ഇനിയും വീട്ടിൽ നിന്നും പോകുമ്പോൾ സ്വർണവും പണവും വെച്ചിച്ച് പോകണം എന്നായിരുന്നു അതിന്റെ ഉള്ളടക്കം. എന്നാൽ തന്റെ തൊഴിലിന്റെ 'റിസ്‌ക്' മനസിലാകാത്ത കടയുടമക്ക് കത്തെഴുതി വെച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലെ കള്ളൻ. തന്റെ ജോലിക്കുള്ള പ്രതിഫലം വെക്കാത്തിൽ അരിശം പൂണ്ട കള്ളൻ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടാണ് കലി തീർത്തത്.

കടലൂർ ജില്ലയിലെ മന്താരക്കുപ്പത്ത് ഇപ്പോൾ പ്രധാന ചർച്ചാ വിഷയം കള്ളനെഴുതിയ കത്താണ്. കഷ്ടപ്പെട്ടു ഓടു പൊളിച്ചു കടയ്ക്കുള്ളിൽ കയറി ഒന്നും കിട്ടാതെ കൈവീശി ഇറങ്ങിപ്പോകേണ്ടി വന്ന കള്ളനാണു കത്തെഴുതിയത്. രാവിലെ കട തുറന്നു മേശയിൽ കത്തു കണ്ട കടയുടമസ്ഥൻ ആകെ കൺഫൂഷ്യനിലായി- ചിരിക്കണോ അതോ കരയണോ?

മന്താരക്കുപ്പത്ത് വർഷങ്ങളായി പലചരക്കു കട നടത്തുകയാണു ജയരാജ്. വെള്ളിയാഴ്ച രാവിലെ പതിവുപോലെ കട തുറന്നപ്പോൾ ആകെ ഞെട്ടി. സാധനങ്ങൾ ആകെ വാരിവലിച്ചിട്ടിരിക്കുന്നു. അരിയുടെയും കടലയുടെയും ചാക്കുകൾ ബ്ലേഡ് ഉപയോഗിച്ചു കീറി നിലത്തു വിതറി. മുട്ടയെല്ലാം തല്ലിപ്പൊട്ടിച്ചു. മേശ തുറന്നു നോക്കിയപ്പോഴാണു കള്ളനെഴുതിയ കത്തു കിട്ടിയത്.

ഉള്ളടക്കം ഇങ്ങനെയായിരുന്നു- പാതി രാത്രി മേൽക്കൂര വഴി ഏറെ പണിപെട്ടാണു അകത്തു കയറിയത്. ജീവൻ പണയം വച്ചാണു ഈ പണിക്കിറങ്ങിയത്. ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചില്ല. എന്തായാലും, കട കഴിയാവുന്ന രീതിയിൽ അലങ്കോലമാക്കിയിട്ടുണ്ട്. കത്തു ജയരാജൻ ഉടൻ പൊലീസിനു കൈമാറി. കട അടയ്ക്കുന്ന സമയമുൾപ്പെടെ ചോദിച്ചു രണ്ടു ദിവസം മുൻപ് ജയരാജനു ഫോൺ വന്നിരുന്നു. ഇതും മോഷണവും തമ്മിൽ ബന്ധമുണ്ടോയെന്നു പൊലീസ് അന്വേഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP