Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പശ്ചിമ ഘട്ടമലനിരകളിൽ കണിക പരീക്ഷണം നടത്താൻ വീണ്ടും കേന്ദ്ര സർക്കാരിന്റെ അനുമതി; വിദഗ്ദ സമിതി നൽകിയ ശുപാർശ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചു; പരീക്ഷണം ഇടുക്കി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്നും വിമർശനം; സർക്കാരിന്റെ അനുമതി ലഭിച്ചത് പദ്ധതിക്കെതിരെയുള്ള സംഘടനകളുടെ പ്രതിഷേധത്തിനിടെ

പശ്ചിമ ഘട്ടമലനിരകളിൽ കണിക പരീക്ഷണം നടത്താൻ വീണ്ടും കേന്ദ്ര സർക്കാരിന്റെ അനുമതി; വിദഗ്ദ സമിതി നൽകിയ ശുപാർശ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചു; പരീക്ഷണം ഇടുക്കി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്നും വിമർശനം; സർക്കാരിന്റെ അനുമതി ലഭിച്ചത് പദ്ധതിക്കെതിരെയുള്ള സംഘടനകളുടെ പ്രതിഷേധത്തിനിടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തേനിയിലെ പശ്ചിമ ഘട്ടമലനിരകളിൽ കണിക പരീക്ഷണം നടത്താൻ വീണ്ടും കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി. അനുമതി നൽകാൻ വിദഗ്ദ സമിതി നൽകിയ ശുപാർശ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. പദ്ധതിക്കെതിരെ വിവിധ സംഘടനകൾ പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഔദ്യോഗിക അനുമതി നൽകിയത്. 2010ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നൽകിയിരുന്നെങ്കിലും പരിസ്ഥിതി സംഘടനകളുടെ എതിർപ്പിനെ തുടർന്ന് ഹരിത ട്രിബ്യൂണൽ ഇത് റദ്ദാക്കിയിരുന്നു. എന്നാൽ വീണ്ടും അനുമതി നൽകാൻ വിദഗ്ദ്ധ സമിതി ശുപാർശ നൽകുകയായിരുന്നു.

പുതിയ അപേക്ഷയുമായി വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാനാണ് ഹരിത ട്രിബ്യൂണൽ അന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. വീണ്ടും സമീപിച്ചതിനെത്തുടർന്ന് അനുമതി നൽകാൻ ഈ മാസം അഞ്ചിന് വിദഗ്ദ സമിതി ശുപാർശ നൽകുകയിരുന്നു. തുടർന്നാണ് ഇന്ന് അനുമതി ലഭിക്കുന്നത്. എന്നാൽ ഈ അനുമതി കൊണ്ട് മാത്രം പദ്ധതിയുമായി മുന്നോട്ടു പോവാൻ സാധിക്കില്ല. തമിഴ്‌നാട് സർക്കരിന്റെ അനുമതി കൂടി ലഭിച്ചാലേ പദ്ധതിയുമായി മുന്നോട്ടു പോവാൻ ആവൂ.

തേനി പോട്ടിപ്പുറം ഗ്രാമത്തിലാണ് 'ഇന്ത്യ ബേസ്ഡ് ന്യൂട്രീനോ ഒബ്‌സർവേറ്ററി' എന്ന കണികാപരീക്ഷണപദ്ധതി ആരംഭിക്കാൻ തീരുമാനമായത്. ഇതിനായി ആദ്യം കണ്ടെത്തിയ സ്ഥലം നീലഗിരിയിലെ സിങ്കാരക്കുന്നുകളായിരുന്നു. എന്നാൽ, അത് മുതുമല കടുവാസങ്കേതത്തിൽപ്പെട്ട സ്ഥലമായതിനാൽ കേന്ദ്ര പരിസ്ഥിതിമന്ത്രാലയം അനുമതി നൽകിയില്ല.

2010-ലാണ് പരിസ്ഥിതിമന്ത്രാലയം തേനിയിൽ കണികാപരീക്ഷണശാല സ്ഥാപിക്കാൻ അനുമതി നൽകിയത്. ഇതോടെ പ്രാരംഭപ്രവർത്തനങ്ങളും തുടങ്ങി. 1500 കോടി രൂപയാണു പദ്ധതിച്ചെലവു കണക്കാക്കിയത്. സംരക്ഷിതവനമേഖലയിലെ രണ്ടുകിലോമീറ്റർ പരിധിയിലെ 63 ഏക്കർ സ്ഥലമായിരുന്നു ഇതിനായി തിരഞ്ഞെടുത്തത്. 1.3 കിലോമീറ്റർ ഉയരമുള്ള തരിശായ പൊട്ടിപ്പുറംമല പദ്ധതിക്കായി കണ്ടെത്തി. 4300 അടി താഴ്ചയിൽ മലയിൽ തുരങ്കമുണ്ടാക്കി കണികാപരീക്ഷണം നടത്താണ് പദ്ധതി.

അൻപരശൻകോട് എന്ന മലയ്ക്കുള്ളിലെ ഭൂഗർഭ കേന്ദ്രത്തിൽ പരീക്ഷണശാല സ്ഥാപിക്കാനാണ് പദ്ധതി. പാറ തുരന്ന് രണ്ടു കിലോമീറ്റർ നീളത്തിൽ തീർക്കുന്ന തുരങ്കത്തിനൊടുവിലാകും നിലയം. ഗവേഷണശാലയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ ഒരുക്കുന്നതിനായി 66 ഏക്കർ ഭൂമിയും തമിഴ്‌നാട് സർക്കാർ വിട്ടുനൽകിയിരുന്നു. അഞ്ചു വർഷംകൊണ്ട് പൂർത്തിയാകുമെന്ന് കരുതുന്ന പദ്ധതിക്ക് 1,500 കോടി രൂപയാണ് മുതൽമുടക്ക്. പരീക്ഷണത്തിലൂടെ ന്യൂട്രിനോകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനായാൽ അത് പ്രപഞ്ചോൽപത്തി ഉൾപ്പെടെയുള്ള രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

എന്നാൽ കണികാ പരീക്ഷണത്തിനെതിരെ കേരളത്തിലും തമിഴ്‌നാട്ടിലും പ്രതിഷേധമുണ്ട്. പരീക്ഷണം ഇടുക്കി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്നും വിമർശനം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP