Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

143 പേർ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി; പീഡിപ്പിച്ചവരിൽ സിനിമാ താരങ്ങളും, രാഷ്ട്രീയക്കാരും മാധ്യമ പ്രവർത്തകരും; വിദ്യാർത്ഥി നേതാക്കൾ വരെ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്  

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ് : തന്നെ പലതവണയായി 143 പേർ ലൈംഗികമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. ഹൈദരാബാദ് സ്വദേശിനിയായ 25 കാരിയാണ് പൊലീസുകാരെപ്പോലും ഞെട്ടിച്ച പരാതി നൽകിയത്. പഞ്ചഗുട്ട പൊലീസിനാണ് യുവതി പരാതി നൽകിയത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് 42 പേജുള്ള എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇതിൽ 41 പേജും പീഡിപ്പിച്ചവരെക്കുറിച്ചുള്ള വിശദാംശങ്ങളാണ്. പരാതി സ്വീകരിച്ച പൊലീസ് യുവതിയെ മെഡിക്കൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിനുശേഷം വിശദമായി മൊഴിയെടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

പിന്നാലെ പ്രതികളെന്ന് ആരോപിക്കപ്പെട്ടവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. പ്രതിപ്പട്ടികയിൽ ഏതാനും സ്ത്രീകളും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. യുവതിയുടെ പരാതിയിൽ പീഡിപ്പിച്ചവരിൽ രാഷ്ട്രീയക്കാരും, മാധ്യമപ്രവർത്തകർ, സിനിമാപ്രവർത്തകർ, വിദ്യാർത്ഥി നേതാക്കൾ തുടങ്ങിയ വിവിധ തുറകളിൽപ്പെട്ടവരുണ്ട്.

ഭർത്താവുമായി വിവാഹമോചനം നേടുന്നതിന് മുമ്പ്, വീട്ടുകാരും തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി യുവതി പരാതിപ്പെടുന്നു. ഏതാനും വർഷങ്ങളായി താൻ നിരന്തരം അപമാനിക്കപ്പെടുകയാണെന്നും യുവതി പറയുന്നു.

ഇതാദ്യമായാണ് യുവതി പൊലീസിൽ പരാതി നൽകുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബലാൽസംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, പട്ടികജാതി പട്ടിക വർഗ അതിക്രമ നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP