Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചുതെറിപ്പിച്ചു; വണ്ടികൾ കയറി ഇറങ്ങി ; യുവാവിന്റെ മൃതദേഹം ചതഞ്ഞരഞ്ഞു

ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചുതെറിപ്പിച്ചു; വണ്ടികൾ കയറി ഇറങ്ങി ; യുവാവിന്റെ മൃതദേഹം ചതഞ്ഞരഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

ഗുരുഗ്രാം: ഡൽഹി - ജയ്പൂർ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ അജ്ഞാതവാഹനം ഇടിച്ച് വീഴ്‌ത്തിയ യുവാവ് മരി്ച്ചു. ഇടിച്ചതിന് പിന്നാലെ തുടർച്ചയായി വാഹനങ്ങൾ കയറി ഇറങ്ങിയതോടെ മൃതദേഹം തിരിച്ചറിയാൻ കഴിയാതെ വികൃതമായെന്ന് പൊലീസ് പറഞ്ഞു.

രമേഷ് നായിക്ക് എന്നായാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. രമേഷ് സഹോദരിയെ കാണാൻ ജയ്പൂരിലേക്ക് പോകുമ്പോൾ വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ ദേശീയ പാത 48ൽ വച്ചായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ വയ്യായ്ക തോന്നിയ ഇയാൾ തിരിച്ചുനടക്കുന്നതിനിടെ ഒരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

പിന്നാലെ വന്ന വാഹനങ്ങൾ റോഡിൽ തെറിച്ചുവീണ രമേഷിന്റെ മൃതദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.പിന്നീട് മറ്റൊരു യാത്രക്കാരൻ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. രമേഷിന്റെ വസ്ത്രം കണ്ട് സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്.സഹോദരന്റെ പരാതിൽ അജ്ഞാതനായ ഡ്രൈവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രതിയായ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.രമേഷ് ആയിരുന്നു ആ കുടുംബത്തിന്റെ ഏക ആശ്രയം. രമേഷിന് ഭാര്യയും മൂന്ന് മക്കളും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP