Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യാ ഗേറ്റിന് സമീപം തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം; തീ കൊളുത്തിയത് ഒഡീഷ സ്വദേശിക്ക് രക്ഷകരായി എത്തിയത് പൊലീസും; 90 ശതമാനം പൊള്ളലേറ്റ യുവാവിന്റെ നില അതീവ ഗുരുതരം

ഇന്ത്യാ ഗേറ്റിന് സമീപം തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം;  തീ കൊളുത്തിയത് ഒഡീഷ സ്വദേശിക്ക് രക്ഷകരായി എത്തിയത് പൊലീസും; 90 ശതമാനം പൊള്ളലേറ്റ യുവാവിന്റെ നില അതീവ ഗുരുതരം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യാ ഗേറ്റിന് സമീപം തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം. ഒഡീഷ സ്വദേശി കാർത്തിക് മഹെർ(25) ആണ് രാജ്പഥിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ബുധനാഴ്ച വൈകീട്ട് ഇന്ത്യാ ഗേറ്റിനരികെ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം അരങ്ങേറുമ്പോഴായിരുന്നു സംഭവം.

ദേഹമാസകലം തീ പടർന്നു പിടിച്ച യുവാവിനെ സമീപത്ത് ക്യാമ്പ് ചെയ്ത പൊലീസ് സംഘം രക്ഷപ്പെടുത്തി രാം മനോഹർ ലോഹ്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ മഹെറിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

യുവാവിന്റെ ആത്മത്യാ ശ്രമത്തിന് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധമില്ലെന്ന് പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. യുവാവ് മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് സഹോദരൻ വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP