Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപി നേതാവിന്റെ ഹരജിയിൽ ന്യൂനപക്ഷത്തിനെതിരായ പരാമർശം നീക്കി; നടപടി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നൽകിയ നിർദേശത്തെ തുടർന്ന്

ബിജെപി നേതാവിന്റെ ഹരജിയിൽ ന്യൂനപക്ഷത്തിനെതിരായ പരാമർശം നീക്കി; നടപടി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നൽകിയ നിർദേശത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുസ്‌ലിംകളും ക്രിസ്ത്യാനികളും ബലാത്സംഗികളാണെന്നതടക്കമുള്ള പരാമർശങ്ങൾ മതപരിവർത്തനത്തിനെതിരായ തന്റെ ഹരജിയിൽനിന്ന് ബിജെപി നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ നീക്കം ചെയ്തു. കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നൽകിയ നിർദേശത്തെ തുടർന്നാണ് നടപടി.

ബലപ്രയോഗത്തിലൂടെയുള്ള മതപരിവർത്തനം തടയണമെന്നാവശ്യപ്പെട്ട് ഉപാധ്യായ സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോൾ മുതിർന്ന സുപ്രീംകോടതി അഭിഭാഷകനായ ദുഷ്യന്ത് ദവെയാണ് ഹരജിയിൽ മുസ്‌ലിംകളും ക്രിസ്ത്യാനികളും ബലാത്സംഗികളാണെന്ന പരാമർശമുണ്ടെന്ന് ബോധിപ്പിച്ചത്.

ഹരജിയിലെ പല പരാമർശങ്ങളും ഞെട്ടിക്കുന്നതും കോടതിയിൽ ഉദ്ധരിക്കാനാവാത്തതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്നാണ് അത് ഒഴിവാക്കാൻ അപേക്ഷ സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ഉപാധ്യായയുടെ അഭിഭാഷകൻ അരവിന്ദ് ദത്താറിനോട് ആവശ്യപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP