Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ റയിൽവെയ്ക്കുണ്ടായ നഷ്ടവും സമരക്കാരിൽ നിന്നും ഈടാക്കും; പ്രാഥമിക കണക്കുകൾ പ്രകാരം 80 കോടി രൂപയുടെ നാശനഷ്ടമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ്

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ റയിൽവെയ്ക്കുണ്ടായ നഷ്ടവും സമരക്കാരിൽ നിന്നും ഈടാക്കും; പ്രാഥമിക കണക്കുകൾ പ്രകാരം 80 കോടി രൂപയുടെ നാശനഷ്ടമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ്

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടയിൽ റെയിൽവേയ്ക്ക് ഉണ്ടായ നഷ്ടം പ്രതിഷേധക്കാരിൽ നിന്ന് ഈടാക്കുമെന്ന് റെയിൽവേ ബോർഡ് അറിയിച്ചു. പ്രതിഷേധങ്ങൾക്കിടെ ഇന്ത്യൻ റയിൽവെയ്ക്ക് 80 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്ക്. ഇതിൽ ഈസ്‌റേറൺ റെയിൽവേയ്ക്ക് 70 കോടിയുടെ നഷ്ടവും നോർത്ത്ഈസ്റ്റ് റെയിൽവേയ്ക്ക് 10 കോടിയുടെ നഷ്ടവും ഉണ്ടായി'-റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് പറഞ്ഞു. ഇത് പ്രാഥമിക കണക്കെടുപ്പാണെന്നും അവസാനവട്ട അവലോകനത്തിന് ശേഷം ഇതിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാരെ കണ്ടെത്തുന്നതിനായി ആർപിഎഫ് സംസ്ഥാന സർക്കാരുമായി ചേർന്ന് അന്വേഷണം നടത്തുന്നുണ്ട്. കുറ്റവാളികളെ കണ്ടെത്തിയാൽ നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വിനോദ് കുമാർ കൂട്ടിച്ചേർത്തു.

ബംഗാളിലെ മുർഷിദാബാദിൽ ഈ മാസം ആദ്യം അഞ്ചുട്രെയിനുകളാണ് അഗ്‌നിക്കിരയാക്കിയത്. അസമിലുംട്രെയിനുകൾക്ക് തീയിട്ടിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയോട് പ്രതിഷേധക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ റെയിൽവേ മന്ത്രി പീയുഷ് ഗോയൽ നിർദേശിച്ചിരുന്നു. സംസ്ഥാനം നടപടികൾ സ്വീകരിച്ചുവെന്നും വീണ്ടെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കുമെന്നും വിനോദ് കുമാർ യാദവ് അറിയിച്ചു.

പ്രതിഷേധങ്ങൾക്കിയെ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കുന്നതിനായി പ്രതിഷേധക്കാർക്കെതിരെ യു. പി സർക്കാർ നോട്ടീസ് അയച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് റെയിൽവേയുടെ തീരുമാനം. സംഭലിലും ലഖ്‌നൗവിലും പൊതുമുതൽ നശിപ്പിച്ചവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. കണ്ടുകെട്ടുന്ന സ്വത്തുക്കൾ പിന്നീട് ലേലത്തിൽ വെക്കുമെന്നും ലേലത്തുക നഷ്ടപരിഹാരമായി ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP