Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടമാനഭംഗം ചെയ്ത് സെപ്റ്റിക് ടാങ്കിൽ തള്ളി; മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ വീട്ടിൽ നിന്ന്; സംഭവത്തിൽ പ്രദേശവാസികളായ മൂന്ന് പേർ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി. ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് സംഭവം. ഓഗസ്റ്റ് 10-ാം തീയതി മുതൽ കാണാതായ രാജ്ഗഞ്ച് സ്വദേശിയായ 16-കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 10-ാം തീയതി മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.

ഓഗസ്റ്റ് 15ന് പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന് പ്രതികൾ സമ്മതിച്ചു. കൊന്നതിന് ശേഷം സെപ്റ്റിക് ടാങ്കിൽ തള്ളുകയായിരുന്നു. പ്രധാൻ പരയിലെ ഒരു വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പെൺകുട്ടിയുടെ വീട് സന്ദർശിച്ച തൃണമൂൽ കോൺഗ്രസ് എംഎൽഎ ഖാഗേശ്വർ റോയി, പ്രതികൾക്ക് മരണശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP