Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'സാധാരണ ശാരീരിക പ്രതിഭാസം'; ആർത്തവ അവധി പരിഗണനയിൽ ഇല്ലെന്ന് കേന്ദ്ര സർക്കാർ; ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ് അതേ തുടർന്ന് ബുദ്ധിമുട്ടുണ്ടാകുന്നതെന്ന് കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പവാർ

'സാധാരണ ശാരീരിക പ്രതിഭാസം'; ആർത്തവ അവധി പരിഗണനയിൽ ഇല്ലെന്ന് കേന്ദ്ര സർക്കാർ; ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ് അതേ തുടർന്ന് ബുദ്ധിമുട്ടുണ്ടാകുന്നതെന്ന് കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പവാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആർത്തവം സാധാരണ ശാരീരിക പ്രതിഭാസം മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പവാർ. ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ് അതേ തുടർന്ന് ബുദ്ധിമുട്ടുണ്ടാകുന്നന്നത്. ശമ്പളത്തോടെയുള്ള ആർത്തവ അവധി കേന്ദ്ര സർക്കാർ പരിഗണിച്ചിട്ടില്ലെന്നും ഭാരതി പവാർ പറഞ്ഞു.

ജനുവരി 29 വരെ 32 കോടി 12 ലക്ഷം ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ടുകൾ സൃഷ്ടിച്ചതായി ഭാരതി പവാർ ലോക്സഭയെ അറിയിച്ചു. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ രാജ്യത്ത് പരസ്പര പ്രവർത്തനക്ഷമമായ ഒരു ഡിജിറ്റൽ ആരോഗ്യ ഇക്കോസിസ്റ്റം സൃഷ്ടിക്കാൻ ശ്രമിക്കുന്നചതെന്നും മന്ത്രി പറഞ്ഞു.

ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് കീഴിൽ 23 കോടി ആയുഷ്മാൻ കാർഡ് നൽകിയതായും മന്ത്രി പറഞ്ഞു. 10 കോടി 74 ലക്ഷം കുടുംബങ്ങൾക്ക് ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ നൽകുന്ന പദ്ധതിയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP