Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കമ്പനി നിയമ കമ്മിറ്റിയുടെ കാലാവധി കേന്ദ്രസർക്കാർ വീണ്ടും നീട്ടി; കാലാവധി ദീർഘിപ്പിച്ചത് ഒരു വർഷത്തേക്ക്

കമ്പനി നിയമ കമ്മിറ്റിയുടെ കാലാവധി കേന്ദ്രസർക്കാർ വീണ്ടും നീട്ടി; കാലാവധി ദീർഘിപ്പിച്ചത് ഒരു വർഷത്തേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്രസർക്കാർ രൂപീകരിച്ച കമ്പനി നിയമ കമ്മിറ്റിയുടെ കാലാവധി നീട്ടി. 2019 ൽ രൂപീകരിച്ച കമ്മിറ്റിയുടെ കാലാവധി ഒരു വർഷത്തേക്കാണ് നീട്ടിയത്. കോർപറേറ്റ്കാര്യ മന്ത്രാലയം 2019 സെപ്റ്റംബറിലായിരുന്നു ഈ കമ്മിറ്റി രൂപീകരിച്ചത്. കഴിഞ്ഞ വർഷവും ഇതിന്റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടിയിരുന്നു.

കമ്പനീസ് ആക്ട്, എൽഎൽപി ആക്ട് എന്നിവ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ പരിശോധിക്കാനാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നത്. 11 അംഗങ്ങളുൾപ്പെട്ടതാണ് ഈ സമിതി. കോർപറേറ്റ് കാര്യ മന്ത്രാലയം സെക്രട്ടറി രാജേഷ് വർമയാണ് നിലവിൽ ഈ സമിതിയുടെ അധ്യക്ഷൻ.

സാമ്പത്തിക രംഗത്ത് കൂടുതൽ ഉദാരവത്കരണ നയങ്ങളുമായാണ് കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നത്. വിപണിയെ ശക്തിപ്പെടുത്താനും കൂടുതൽ സംരംഭങ്ങളുണ്ടാക്കാനും അതിലൂടെ രാജ്യത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിയമ നിർമ്മാണങ്ങൾക്കാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. ഇത് മുൻനിർത്തിയാണ് 2019 ൽ ഈ സമിതിയെ നിയോഗിച്ചത്.

കമ്പനികളുടെയും തത്പരവിഭാഗങ്ങളുടെയും താത്പര്യം കൂടി സംരക്ഷിക്കുന്ന തരത്തിലുള്ള നിയമ നിർമ്മാണത്തിന് വേണ്ട നിർദ്ദേശങ്ങളാണ് സമിതി സമർപ്പിക്കേണ്ടത്. കഴിഞ്ഞ വർഷം, 2021 സെപ്റ്റംബർ 17 വരെയായായിരുന്നു കേന്ദ്രസർക്കാർ സമിതിയുടെ കാലാവധി നീട്ടി നൽകിയത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP