Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

ആവശ്യമെങ്കിൽ പാക്കിസ്ഥാനിൽ വീണ്ടും മിന്നലാക്രമണം നടത്തുമെന്ന് പുതിയ കരസേനാ മേധാവി; ഇന്ത്യൻ സൈന്യം സദാസജ്ജമെന്നും ബിപിൻ റാവത്ത്; ഭക്ഷണമുൾപ്പെടെയുള്ള വിഷയങ്ങളിൽ സൈനികൻ ഉന്നയിച്ച പരാതികൾ പരിശോധിക്കും; ഇത്തരം പ്രശ്‌നങ്ങൾ തന്നെ നേരിട്ട് അറിയിക്കാമെന്നും സൈനികരോട് റാവത്ത്

ആവശ്യമെങ്കിൽ പാക്കിസ്ഥാനിൽ വീണ്ടും മിന്നലാക്രമണം നടത്തുമെന്ന് പുതിയ കരസേനാ മേധാവി; ഇന്ത്യൻ സൈന്യം സദാസജ്ജമെന്നും ബിപിൻ റാവത്ത്; ഭക്ഷണമുൾപ്പെടെയുള്ള വിഷയങ്ങളിൽ സൈനികൻ ഉന്നയിച്ച പരാതികൾ പരിശോധിക്കും; ഇത്തരം പ്രശ്‌നങ്ങൾ തന്നെ നേരിട്ട് അറിയിക്കാമെന്നും സൈനികരോട് റാവത്ത്

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: പാക്കിസ്ഥാൻ ഭീകരതയുടെ കൂട്ടുപിടിച്ച് നടത്തുന്ന ആക്രമണങ്ങളെ നേരിടാൻ വേണ്ടിവന്നാൽ ഇനിയും മിന്നലാക്രമണങ്ങൾ നടത്തുമെന്നും പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഭീഷണികളെ നേരിടാൻ രാജ്യം സന്നദ്ധമാണെന്നും വ്യക്തമാക്കി പുതിയ കരസേനാ മേധാവി ബിപിൻ റാവത്ത്.

സൈനികർക്ക് നൽകുന്നത് മോശം ഭക്ഷണമാണെന്നും മറ്റും വെളിവാക്കി സൈന്യത്തിലെ പാളിച്ചകൾ വ്യക്തമാക്കി ജവാൻ ഫേസ്‌ബുക്ക് വീഡിയോ നൽകിയ സാഹചര്യത്തിൽ നടത്തിയ പത്രസമ്മേളനത്തിലാണ് സൈനികമേധാവി ഇക്കാര്യം വ്യക്തമാക്കിയത്.

Stories you may Like

സെനികന്റെ പരാതിയിൽ നടപടിയുണ്ടാകുമെന്നും എന്നാൽ അത്തരം പരാതികൾ സോഷ്യൽ മീഡിയയിലൂടെയല്ല വെളിപ്പെടുത്തേണ്ടതെന്നും റാവത്ത് വ്യക്തമാക്കി. അത്തരം വിഷയങ്ങളിലെല്ലാം പരാതികൾ നൽകാൻ സൈന്യത്തിന് അതിന്റേതായ സംവിധാനങ്ങളുണ്ട്. അതുമറികടന്ന് പ്രവർത്തിക്കുന്നത് ശരിയല്ല. ഇക്കാര്യത്തിൽ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടാൻ മാദ്ധ്യമങ്ങൾ മുന്നോട്ടുവന്നതിൽ സന്തോഷമുണ്ടെന്നും മാദ്ധ്യമങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും റാവത്ത് പറഞ്ഞു.

ഇത്തരത്തിൽ പരാതികൾ ഉന്നയിക്കാനുള്ള വേദികളിലാണ് സൈനികർ ഉന്നയിക്കേണ്ടത്. അല്ലാതെ സോഷ്യൽ മീഡിയയിലൂടെ പരാതി പറഞ്ഞത് ശരിയല്ല. സൈനികരുടെ പ്രശ്‌നങ്ങൾ തന്നോട് നേരിട്ട് പറയാമെന്നും അതെല്ലാം പരിഹരിക്കപ്പെടുമെന്നും റാവത്ത് ഉറപ്പുനൽകി. ഉന്നതർക്കെതിരെ സൈനികർ പരാതി നൽകുന്നതിന് ഭയക്കേണ്ടതില്ലെന്നും അത്തരം പരാതികൾ നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും റാവത്ത് വ്യക്തമാക്കി.

രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടാൻ സൈന്യം സദാ ജാഗരൂകമാണ്. ഭീകരതയാണ് അതിർത്തിയിലെ പ്രധാന വെല്ലുവിളി. അത്തരം സാഹചര്യങ്ങൾ നേരിടാൻ ഇനിയും മിന്നലാക്രമണം വേണ്ടിവന്നാൽ നടത്തും. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കായി ഏതു നടപടിയും സൈന്യം സ്വീകരിക്കും. - റാവത്ത് പറഞ്ഞു. കരസേനാ മേധാവിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പത്രസമ്മേളനമായിരുന്നു ഇത്.

കശ്മീരിൽ ഇന്ത്യൻ സൈനികർക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് വീഡിയോയിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു ജവാൻ. എന്നാൽ ജവാന്റെ വാദങ്ങൾ തള്ളി ബിഎസ്എഫ് രംഗത്തെത്തിയിരുന്നു. കാലാവസ്ഥയെ വെല്ലുവിളിച്ച് ജോലി നോക്കുന്ന തങ്ങൾക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന പരാതിയാണ് ജവാൻ ഉന്നയിച്ചത്. ഇതോടെ വിഷയം സോഷ്യൽ മീഡിയയിലും മറ്റും സജീവ ചർച്ചയായി. പിന്നീട് മറ്റു മാദ്ധ്യമങ്ങളിലും.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്!നാഥ് സിങ് സംഭവത്തിൽ ബിഎസ്!എഫിനോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ബിഎസ്എഫ് പ്രതികരിച്ചു. ആരോപണം ഉന്നയിച്ച തേജ് ബാദുർ യാദവ് എന്ന ജവാൻ മദ്യപാനിയും സ്ഥിരം വഴക്കാളിയും അച്ചടക്കമില്ലാത്തതിനെത്തുടർന്ന് പുറത്താക്കൽ നടപടി നേരിടുന്നയാളാണെന്നും ബിഎസ്എഫ് ഡിഐജി എംഡിഎസ് മാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ജവാനെ അന്വേഷണ വിധേയമായി മറ്റൊരു ഹെഡ്ക്വാർട്ടേഴ്സിലേക്ക് മാറ്റുമെന്നും നിഷ്പക്ഷ അന്വേഷണം നടത്തുമെന്നും ബിഎസ്എഫ് അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് കരസേനാ മേധവിതന്നെ വിഷയത്തിൽ പ്രതികരിച്ച് നിലപാട് വ്യക്തമാക്കിയത്.

ഇത്തരം അവസ്ഥയുണ്ടെങ്കിൽ അതിൽ കർശന നടപടിയെടുക്കുമെന്നും പരാതികൾ തന്നെ നേരിട്ട് അറിയിക്കാമെന്നും അതേസമയം സൈന്യത്തിലെ അച്ചടക്കം പാലിച്ച് പുറത്തെ വേദികളിൽ പരാതി ഉന്നയിക്കുന്ന പ്രവണത ശരിയല്ലെന്നുമാണ് ഇ്‌പ്പോൾ റാവത്ത് വ്യക്തമാക്കിയിട്ടുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP