Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയുടെ ആത്മാവ് സംരക്ഷിച്ച ഡൽഹിക്കാർക്ക് നന്ദി പറഞ്ഞ് പ്രശാന്ത് കിഷോർ; മൂന്നാമതും അധികാരത്തിലേക്ക് കുതിക്കുന്ന ആം ആദ്മി പാർട്ടിക്ക് അഭിനന്ദനവുമായി പ്രശാന്ത് കിഷോറിന്റെ ട്വീറ്റ്; ഡൽഹിയിൽ ആപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാൻ പിടിച്ചത് ജെഡിയുവിൽ നിന്നും പുറത്തുപോയ പ്രശാന്ത്; കെജ്രിവാളിനെ അഭിനന്ദിച്ച് ഉദ്ധവ് താക്കറെയും മമത ബാനർജിയും

ഇന്ത്യയുടെ ആത്മാവ് സംരക്ഷിച്ച ഡൽഹിക്കാർക്ക് നന്ദി പറഞ്ഞ് പ്രശാന്ത് കിഷോർ; മൂന്നാമതും അധികാരത്തിലേക്ക് കുതിക്കുന്ന ആം ആദ്മി പാർട്ടിക്ക് അഭിനന്ദനവുമായി പ്രശാന്ത് കിഷോറിന്റെ ട്വീറ്റ്; ഡൽഹിയിൽ ആപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാൻ പിടിച്ചത് ജെഡിയുവിൽ നിന്നും പുറത്തുപോയ പ്രശാന്ത്; കെജ്രിവാളിനെ അഭിനന്ദിച്ച് ഉദ്ധവ് താക്കറെയും മമത ബാനർജിയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തിളക്കമാർന്ന വിജയത്തോടെ മൂന്നാമതും അധികാരത്തിലേക്ക് കുതിക്കുന്ന ആം ആദ്മി പാർട്ടിക്ക് അഭിനന്ദനവുമായി മുൻ ജെ.ഡി.യു നേതാവ് പ്രശാന്ത് കിഷോർ. ഇന്ത്യയുടെ ആത്മാവ് സംരക്ഷിച്ച ഡൽഹിക്കാർക്ക് നന്ദി എന്നായിരുന്നു രാഷ്ട്രീയ നയതന്ത്രജ്ഞനായ പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തത്. ട്വിറ്ററിലായിരുന്നു പ്രതികരണം. സി.എ.എ നിയമത്തെ എതിർത്തതിനെ തുടർന്ന് നിതീഷ് കുമാറുമായി പിരിഞ്ഞ പ്രശാന്ത് കിഷോറായിരുന്നു ഡൽഹിയിൽ ആപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാൻ പിടിച്ചത്.

മുസ്ലിം ഭൂരിപക്ഷ അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അമുസ്ലിംകൾക്ക് മാത്രം പൗരത്വം നൽകാൻ സർക്കാരിനെ പ്രാപ്തരാക്കുന്ന പൗരത്വ നിയമത്തെ നിശിതമായി വിമർശിക്കുന്നവരിൽ ഒരാളാണ് പ്രശാന്ത് കിഷോർ. നിർദ്ദിഷ്ട പൗരന്മാരുടെ രജിസ്റ്ററുമായി ചേർന്നുള്ള പൗരത്വ നിയമം മുസ്ലിം സമുദായത്തിൽ നിന്നുള്ള ആളുകളെ ഉപദ്രവിക്കാനുള്ള സാധ്യതയുണ്ടെന്ന് അടിവരയിട്ട ആദ്യകാല രാഷ്ട്രീയക്കാരിൽ ഒരാളായിരുന്നു കിഷോർ. ഭാരതീയ ജനതാ പാർട്ടിക്കെതിരായ ഈ നിലപാടിനോടുള്ള എതിർപ്പാണ് നിതീഷ് കുമാറുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അവസാനിപ്പിക്കാൻ കാരണമായത്.

പ്രത്യേകിച്ചും ജെഡിയു, ഡൽഹി തിരഞ്ഞെടുപ്പിനു വേണ്ടി ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായതിനുശേഷം. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കിഷോറിന്റെ നീക്കങ്ങൾക്ക് പ്രധാന്യമേറെയാണ്. കെജ്രിവാളിനെ അഭിനന്ദിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കെറെ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരും രംഗത്തുവന്നു. ബിജെപിക്കെതിരെ ഒരുമിച്ച് പോരാടാമെന്നാണ് മമത ബാനർജിയുടെ പ്രതികരണം. വികസനം മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ. സി.എ.എയും എൻ.ആർ.സിയും എൻ.പി.ആറും നിരാകരിക്കപ്പെടുമെന്നും അവർ പറഞ്ഞു.

ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനും കെജ്രിവാളിനെയും ആപിനെയും അഭിനന്ദിച്ചു. വർഗീയ രാഷ്ട്രീയത്തെ വികസന രാഷ്ട്രീയം കൊണ്ട് തടയാൻ കഴിയുമെന്നതിന്റെ കൃത്യമായ അടയാളമാണിതെന്നും ഫെഡറലിസവും പ്രാദേശിക താൽപര്യങ്ങളും ശക്തിപ്പെടുത്തേണ്ടത് രാജ്യതാൽപര്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനവുമായി രംഗത്തെത്തി. വിജയത്തെ ജനക്ഷേമ-ഉൾകൊള്ളൽ രാഷ്ട്രീയത്തിന്റെ സൂചനയായി കണക്കാക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എസ്‌പി നേതാവ് അഖിലേഷ് യാദവും കെജ്രിവാളിനെ അഭിനന്ദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP