Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയിച്ച 14കാരനെ കൊലപ്പെടുത്തി; പെൺകുട്ടിയുടെ സഹോദരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയിച്ച 14കാരനെ കൊലപ്പെടുത്തി; പെൺകുട്ടിയുടെ സഹോദരൻ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

താനെ: പ്രായപൂർത്തിയാകാത്ത സഹോദരിയെ പ്രണയിച്ച പതിനാലുകാരനെ കൊലപ്പെടുത്തി 20കാരൻ. താനെ ജില്ലയിലെ ഭിവണ്ടിയിലാണ് സംഭവം. പലതവണ വിലക്കിയെങ്കിലും പ്രണയത്തിൽ നിന്നും പിന്മാറാൻ തയ്യാറാകാതിരുന്നതടെയാണ് യുവാവ് 14കാരനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ പ്രതി അറസ്റ്റിലായതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഭിവണ്ടി സ്വദേശിയാണ് അറസ്റ്റിലായത്. 14കാരന് ഇയാളുടെ പ്രായപൂർത്തിയാകാത്ത സഹോദരിയുമായുള്ള പ്രണയബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. പെൺകുട്ടിയുടെ കുടുംബം ഈ വിഷയവുമായി ബന്ധപ്പെട്ട് കുട്ടിയെ പലതവണ വിലക്കിയിരുന്നു. എന്നിട്ടും ഇരുവരും തമ്മിൽ പ്രണയം തുടർന്നു. ഇതിൽ പ്രകോപിതനായ സഹോദരൻ പതിനാലുകാരനെ കൊലപ്പെടുത്തുകയായിരുന്നു.

വെള്ളിയാഴ്ചയായിരുന്നു കൊല നടത്തിയത്. സഹേദരൻ പതിനാലുകാരനെ ഗ്രാമത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കൊല നടത്തിയ ശേഷം മൃതദേഹം പൈപ്പ് ലൈനിന് അടിയിൽ ഒളിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP