Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

'എന്തിനാണ് ഹിന്ദിയിൽ സന്ദേശങ്ങൾ; ഹിന്ദി ദേശീയ ഭാഷയല്ല. നിങ്ങൾക്ക് ഇംഗ്ലീഷോ തമിഴോ അറിയില്ലേ'; കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് സന്ദേശങ്ങൾ ഹിന്ദിഭാഷയിൽ പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധവുമായി തമിഴ് ജനത

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: നിവാർ ചുഴലിക്കാറ്റ് ഭീഷണിയിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നാരോപണവുമായി തമിഴ് ജനത.കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് സന്ദേശങ്ങൾ ഹിന്ദിഭാഷയിൽ പ്രസിദ്ധീകരിച്ചതിനെതിരെയാണ് തമിഴ്‌നാട്ടിൽ പ്രതിഷേധമുയരുന്നത്. കാലാവസ്ഥ കേന്ദ്രത്തിന്റ മുന്നറിയിപ്പ് സന്ദേശങ്ങളടങ്ങിയ ട്വീറ്റുകൾക്കെതിരെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

സ്റ്റോപ്പ് ഹിന്ദി ഇംപോസിങ് എന്ന ഹാഷ്ടാഗിലാണ് ട്വിറ്ററിൽ വിമർശനങ്ങളുയരുന്നത്. എന്തിനാണ് ഹിന്ദിയിൽ സന്ദേശങ്ങൾ ഹിന്ദി ദേശീയ ഭാഷയല്ല. നിങ്ങൾക്ക് ഇംഗ്ലീഷോ തമിഴോ അറിയില്ലേ, എന്നായിരുന്നു ഒരു ട്വീറ്റ്.

ഹിന്ദി കാലാവസ്ഥ വിഭാഗമെന്ന് പേര് മാറ്റുന്നതാകും നല്ലത്. ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്രസർക്കാർ ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണെങ്കിൽ, ഞങ്ങൾ തമിഴ് ജനത ഇന്ത്യക്കാരല്ലെന്ന് വീണ്ടും വീണ്ടും പറയും, എന്നായിരുന്നു മറ്റൊരു ട്വീറ്റ്.

അതേസമയം നിവാർ ചുഴലിക്കാറ്റ് കൂടുതൽ ശക്തമായിരിക്കുകയാണ്. അതിതീവ്ര ചുഴലിക്കാറ്റാവുമെന്ന വിലയിരുത്തലിൽ തമിഴ്‌നാട്ടിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അപകടസാധ്യത കൂടുതലായതിനാൽ പുതുച്ചേരിയിലും അവധി പ്രഖ്യാപിക്കുകയും 144 പ്രഖ്യാപിക്കുകയും ചെയ്തു.കാരക്കലിനും മാമല്ലപുരത്തിനും ഇടയിലായിരിക്കും അതിതീവ്ര ചുഴലിക്കാറ്റ് തീരം തൊടുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

 


100 മുതൽ 110 കിലോമീറ്റർ വരെ വേഗത്തിലാണ് ചുഴലിക്കാറ്റ് സഞ്ചരിച്ചുകൊണ്ടിരുന്നത്. 120 കിലോമീറ്റർ വേഗത്തിലാണ് നിലവിൽ സഞ്ചരിക്കുന്നത്.തെക്കേ ആന്ധ്രപ്രദേശിൽ നിവാറിന്റെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ തമിഴ്‌നാട്ടിൽ സ്ഥിതി രൂക്ഷമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. ഒമ്പത് ജില്ലകളിൽ സ്ഥിതി ഗുരുതരമാകാം.

മൂന്നു സംസ്ഥാനങ്ങളിൽ 30 ൽ അധികം ടീമിനെ നിയോഗിച്ചിട്ടുണ്ട്. അടച്ചുറപ്പുള്ള വീടുകളിൽ കഴിയുന്നവർ അവിടെ തന്നെ കഴിയണം. മറ്റുള്ളവർ ക്യാമ്പിലേക്ക് മാറണമെന്നും എൻ.ഡി.ആർ.എഫ് അറിയിച്ചു. നിരവധി ട്രെയിൻ വിമാനസർവീസുകൾ റദ്ദാക്കി.

 

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP