Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാശ്മീർ തീവ്രവാദി ആക്രമണത്തിന് സഹായം നൽകിയത് പാക്കിസ്ഥാൻ തന്നെ; ഭീകരർ ഉപയോഗിച്ച സാധനങ്ങളിൽ പാക് മുദ്ര; ആക്രമണം ഇന്ത്യൻ ജനാധിപത്യത്തിന് നേർക്ക്; അമർച്ച ചെയ്യാൻ രാജ്യത്തിന് അറിയാമെന്ന് പ്രധാനമന്ത്രി; ഭീകരതയെ അപലപിച്ച് അമേരിക്കയും

കാശ്മീർ തീവ്രവാദി ആക്രമണത്തിന് സഹായം നൽകിയത് പാക്കിസ്ഥാൻ തന്നെ; ഭീകരർ ഉപയോഗിച്ച സാധനങ്ങളിൽ പാക് മുദ്ര; ആക്രമണം ഇന്ത്യൻ ജനാധിപത്യത്തിന് നേർക്ക്; അമർച്ച ചെയ്യാൻ രാജ്യത്തിന് അറിയാമെന്ന് പ്രധാനമന്ത്രി; ഭീകരതയെ അപലപിച്ച് അമേരിക്കയും

ശ്രീനഗർ/ന്യൂഡൽഹി: ജമ്മു കാശ്മീർ അതിനിർണായകമായ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നത് മുന്നോടിയായാണ് ഇന്നലെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ തീവ്രവാദി ആക്രമണം നടന്നത്. പട്ടാള ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിൽ 11 സൈനികർ അടക്കം 21 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാൽ പാക്കിസ്ഥാന്റെ പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ കനത്ത തിരിച്ചടി നൽകാൻ ഒരുങ്ങുകയാണ് ഇന്ത്യ. അക്രമണങ്ങളെ അപലപിച്ച പ്രധാനമന്ത്രി മോദി അതിർത്തി കടന്നെത്തുന്ന ഭീകരത ശ്രമിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനാണെന്ന് പറഞ്ഞു.

ഇന്നലെ ജീവൻ വെടിഞ്ഞ എല്ലാ സൈനികർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു. ലഫ്.കേണൽ സൻകൽപ് കുമാർ ഓർമിക്കപ്പെടേണ്ടതാണ്. ഇന്ത്യയുടെ ധീരന്മാരായ സൈനികർ വളരെ വലിയ ത്യാഗമാണ് ചെയ്തതെന്നും മോദി പറഞ്ഞു. ഝാർഖണ്ഡിലെ ഹസാരിബാഗിൽ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ്മീറിൽ നാലിടങ്ങലിലായി നടന്ന ഭീകരാക്രമങ്ങൾക്ക് പിന്നിൽ പാക്കിസ്ഥാനാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് മോദി കടുത്ത നിലപാടുമായി രംഗത്തു വന്നത്.

ആക്രമണങ്ങൾക്ക് പിന്നിൽ പാക്കിസ്ഥാന്റെ പങ്കുണ്ടെന്നതിന് തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഭീകരരുടെ പക്കൽ നിന്നു കണ്ടെത്തിയ ഭക്ഷണ പാക്കറ്റുകളിൽ ഉറുദുവിലുള്ള എഴുത്തുകൾ ഉണ്ടായിരുന്നു. സാധാരണയായി പാക് സൈന്യം ഉപയോഗിച്ചുവരുന്ന ഭക്ഷണപാക്കറ്റുകളാണ് അവയെന്ന് സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടാതെ ആയുധങ്ങളിൽ പാക്കിസ്ഥാന്റെ അടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പര്യടനത്തിനായി തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എത്താനിരിക്കെ ഇന്നലെ കശ്മീരിൽ നാല് ഭീകരാക്രമണങ്ങളാണ് നടന്നത്. 11 സൈനികർക്കാണ് ജീവൻ നഷ്ടമായത്. എട്ടു ഭീകരരെ സൈന്യവും വധിച്ചു.

അതേസമയം, കശ്മീർ ആക്രമണത്തെ യുഎസ് അപലപിച്ചു. കശ്മീർ സംബന്ധിച്ച് തങ്ങളുടെ നയം മാറിയിട്ടില്ല. ഇന്ത്യയും പാക്കിസ്ഥാനും ചർച്ച ചെയ്ത് വിഷയം പരിഹരിക്കണം. സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മേരി ഹാർഫ് വാർത്താലേഖകരോടു പറഞ്ഞു. കശ്മീരിലെ ആക്രമണങ്ങളിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നും യുഎസ് അറിയിച്ചു. ഭീകരതയ്ക്ക് എതിരായ നിലപാടാണ് തങ്ങൾക്കെന്നും അമേരിക്ക വ്യക്തമാക്കി.

അതിനിടെ, ഭീകരർ ആക്രമണം നടത്തിയ നാലിടങ്ങൾ സൈനിക മേധാവി ജനറൽ ദൽബീർ സിങ് സുഹാഗ് സന്ദർശിക്കും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കശ്മീരിലേക്ക് ഇത് അദ്ദേഹത്തിന്റെ മൂന്നാം സന്ദർശനമാണ്. ആറ് എകെ തോക്കുകൾ, 55 മാഗസിനുകൾ, രണ്ട് ഷോട്ട് ഗണ്ണുകൾ, രണ്ട് നൈറ്റ് വിഷൻ ബൈനോക്കുലറുകൾ, നാല് റേഡിയോ സെറ്റുകൾ, 32 ഗ്രനേഡുകൾ എന്നിവ ഭീകരരിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്.

ഉറിയിലെ സൈനിക ക്യാമ്പിനുനേരെ വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് വെടിവെപ്പും ഗ്രനേഡ് ആക്രമണവും ഉണ്ടായത്. ഇവിടെ ഒരു ഓഫിസറുൾപ്പെടെ എട്ട് സൈനികരും, ഒരു സബ് ഇൻസ്‌പെക്ടറുൾപ്പെടെ മൂന്ന് പൊലീസുകാരും കൊല്ലപ്പെട്ടു. തുടർന്ന് സൈന്യം മേഖല വളഞ്ഞ് നടത്തിയ പ്രത്യാക്രമണത്തിൽ ആറു തീവ്രവാദികളെയും വധിച്ചു.

മൊഹ്‌റ, സൗറ, ഷോപിയാൻ, ത്രാൽ എന്നിവിടങ്ങളിലാണ് ഇന്നലെ ആക്രമണമുണ്ടായത്. തിങ്കളാഴ്ച മോദി കശ്മീരിൽ സന്ദർശനം നടത്താനിരിക്കെയായിരുന്നു ആക്രമണം. അതേസമയം, പ്രധാനമന്ത്രിയുടെ തിങ്കളാഴ്ചത്തെ റാലിയിൽ മാറ്റമില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു. ബാക്കിയുള്ള വോട്ടെടുപ്പു സമയത്ത് മനുഷ്യബോംബ് ആക്രമണത്തിനു സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇന്നലെ ഇന്ത്യയിൽ വിശുദ്ധയുദ്ധം നടത്താൻ തീവ്രവാദികളെ ഉപയോഗിക്കുമെന്ന് ജമാഅത്തെ ഉദ് ദവ നേതാവ് ഹാഫിസ് സയീദ് അഭിപ്രായപ്പെട്ടിരുന്നു.

അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യാ സന്ദർശനത്തിന് എത്തുന്നതിന് മുന്നോടിയായി പാക്കിസ്ഥാൻ ഭീകരസംഘടനയായ ലഷ്‌കർഇതോയിബ വൻ ഭീകരാക്രമണം നടത്താൻ കോപ്പു കൂട്ടുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ടുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ആക്രമണങ്ങലെ ഗൗരവത്തോടെയാണ് അമേരിക്ക നിരീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP