Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചെക്ക് പോയിന്റിൽ വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ ഭീകരർ ആക്രമിച്ചത് ഗ്രനേഡ് ഉപയോഗിച്ച്; പരിക്കേറ്റ ആറ് ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെക്ക് പോയിന്റിൽ വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ ഭീകരർ ആക്രമിച്ചത് ഗ്രനേഡ് ഉപയോഗിച്ച്; പരിക്കേറ്റ ആറ് ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ജമ്മു കശ്മീരിൽ സിആർപിഎഫ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ആറ് ജവാന്മാർക്ക് പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീനഗറിലെ കരൺനഗറിലാണ് ഭീകരരുടെ ഗ്രനേഡ് ആക്രമണമുണ്ടായത്. വൈകീട്ട് 6.50-ഓടെയാണ് ആക്രമണമുണ്ടായതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സിആർപിഎഫ്. ഉദ്യോഗസ്ഥർ ചെക്ക്പോയിന്റിൽ വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ജമ്മു കശ്മീരിൽ അടുത്തിടെ ഇതരസംസ്ഥാനക്കാർക്ക് നേരേ ഭീകരാക്രമണങ്ങളുണ്ടായിരുന്നു. ഇതരസംസ്ഥാനക്കാരായ വ്യാപാരികളെയും ട്രക്ക് ഡ്രൈവർമാരെയുമായിരുന്നു ഭീകരർ ലക്ഷ്യമിട്ടിരുന്നത്. ഒക്ടോബർ 20-ന് ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിന് തിരിച്ചടിയായി പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർക്കുകയും പത്തിലേറെ ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.

പിന്നീട് അവന്തിപോരയിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. സൈന്യം, സി ആർ പി എഫ്, ജമ്മു കശ്മീർ പൊലീസ് എന്നിവരുടെ സംയുക്ത നീക്കത്തിലാണ് ഭീകരരെ വധിച്ചത്. ഇതിന് പിന്നാലെയാണ് കശ്മീരിലെ സിആർപിഎഫ് ക്യമ്പുകൾക്ക് നേരെ ആക്രമണം നടന്നിരുന്നു്. 23ന് കുൽഗാമിൽ നടന്ന ഭീകരാക്രമണത്തിലും ഒരു ജവാന് പരിക്കേറ്റിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP