Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജമ്മു കശ്മീരിൽ സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീകരരുടെ ആക്രമണം; ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ  സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീകരരുടെ ആക്രമണം;  ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ : ജമ്മു കശ്മീരിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീകരരുടെ ആക്രമണം. ആക്രമണത്തിൽ ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഉച്ചതിരിഞ്ഞാണ് ഭീകരർ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയത്. ഗ്രാമത്തിൽ കൊല്ലപ്പെട്ട ഉദ്യോഗസ്ഥനും പരിക്കേറ്റ ഉദ്യോഗസ്ഥനും മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഉച്ചയോടെ പ്രദേശത്ത് എത്തിയ ഭീകരർ ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിന് ശേഷം ഇവർ ഉദ്യോഗസ്ഥരുടെ കൈവശം ഉണ്ടായിരുന്ന തോക്കുമായി കടന്നു കളഞ്ഞതായാണ് വിവരം.
സംഭവസ്ഥലത്ത് സേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP