Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദസറ-മുഹറം ആഘോഷ വേളകളിൽ ഭീകരാക്രമണത്തിനു സാധ്യതയെന്നു മുന്നറിയിപ്പ്; വർഗീയ സംഘർഷം ലക്ഷ്യമിട്ടുള്ള ആക്രമണം കരുതിയിരിക്കണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദസറ-മുഹറം ആഘോഷ വേളകളിൽ ഭീകരാക്രമണത്തിനു സാധ്യതയെന്നു മുന്നറിയിപ്പ്; വർഗീയ സംഘർഷം ലക്ഷ്യമിട്ടുള്ള ആക്രമണം കരുതിയിരിക്കണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ദസറ-മുഹറം ആഘോഷ വേളകളിൽ ഭീകരാക്രമണത്തിനു സാധ്യതയെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാജ്യത്ത് വർഗീയ സംഘർഷം ഉണ്ടാക്കാൻ ലക്ഷ്യമിട്ടാണു ഭീകരാക്രമണത്തിന് സാധ്യതയെന്നാണു മുന്നറിയിപ്പ്.

അടുത്തിടെ സൈനിക കേന്ദ്രങ്ങൾക്ക് നേരേ ഭീകരാക്രമണം തുടർച്ചായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. എല്ലാ സംസ്ഥാനങ്ങൾക്കും ഇത് സംബന്ധിച്ച് മന്ത്രാലയം മുന്നറിയിപ്പ് കൈമാറിയിട്ടുണ്ട്. അക്രമം ലക്ഷ്യമിട്ട് ഏകദേശം 250 ഭികരർ കശ്മീരിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു.

ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് സൈനികമായി തിരിച്ചടിക്കാൻ പാക്കിസ്ഥാന് സാധിക്കാത്തതിനാൽ ഭീകരരെ ഉപയോഗിച്ച് ആക്രമണം നടത്താനാണ് പാക് സൈന്യത്തിന്റെ ശ്രമമെന്നാണ് വിലയിരുത്തൽ. ലഷ്‌കർ ഇ തോയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകര സംഘടനകളിൽ പെട്ടവരാണ് രാജ്യത്തേക്ക് നുഴഞ്ഞുകയറിയത്. എന്നാൽ പാക് അധീന കശ്മീരിലേക്ക് സൈന്യം നടത്തിയ മിന്നലാക്രമണത്തിന് മുമ്പുതന്നെ ഇത്രയും പേർ നുഴഞ്ഞുകയറിയിരുന്നു എന്നാണ് ഇപ്പോൾ ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഇന്ത്യയിൽ തന്നെയുള്ള സ്ലീപ്പർ സെല്ലുകളെ ഉപയോഗിച്ച് ആക്രമണം നടത്തിയേക്കാമെന്നും ആഭ്യന്തരമന്ത്രാലയം കരുതുന്നു.

ആഘോഷങ്ങളോട് അനുബന്ധിച്ച് ജനങ്ങൾ കൂടുതലായെത്താൻ സാധ്യതയുള്ള വ്യാപാര കേന്ദ്രങ്ങൾ, റയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെല്ലാം കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാനും നിർദേശമുണ്ട്. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ മെട്രോ നഗരങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരോടും കൂടുതൽ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മതസ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും സമീപം പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നിയന്ത്രിക്കാനും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP