Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു; സമീപവാസിയടക്കം രണ്ട് പേർക്ക് പരുക്ക്; രണ്ടു ഭീകരരിൽ ഒരാളെ സുരക്ഷാ സേന വധിച്ചെന്നും സൂചന; ആക്രമണമുണ്ടായത് ബസ് സ്റ്റാൻഡിന് സമീപം കെ.പി റോഡിൽ; പുൽവാമ ഭീകരാക്രണത്തിന് പിന്നാലെ കശ്മീരിൽ വീണ്ടും ഭീകരരുടെ ഭീഷണി

ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു; സമീപവാസിയടക്കം രണ്ട് പേർക്ക് പരുക്ക്; രണ്ടു ഭീകരരിൽ ഒരാളെ സുരക്ഷാ സേന വധിച്ചെന്നും സൂചന; ആക്രമണമുണ്ടായത് ബസ് സ്റ്റാൻഡിന് സമീപം കെ.പി റോഡിൽ; പുൽവാമ ഭീകരാക്രണത്തിന് പിന്നാലെ കശ്മീരിൽ വീണ്ടും ഭീകരരുടെ ഭീഷണി

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: പുൽവാമ ഭീകരാക്രമണം കഴിഞ്ഞ് ഏതാനും മാസങ്ങൾ മാത്രം പിന്നിട്ട വേളയിലാണ് ജമ്മു കശ്മീരിൽ വീണ്ടും ഭീകരരുടെ ഭീഷണിയുയരുന്നത്. കശ്മീരിലെ അനന്ത്‌നാഗിൽ ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ അഞ്ച് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. ആക്രമണം നടത്തിയ രണ്ട് ഭീകരരിൽ ഒരാളെ സുരക്ഷാ സേന വധിച്ചെന്നാണ് വിവരം. ആക്രമണത്തിൽ അനന്ത്‌നാഗ് സ്റ്റേഷൻ ഹൗസ് ഓഫീസർ അർഷദ് അഹമ്മദിനും ഒരു സമീപവാസിക്കും പരുക്കേറ്റിട്ടുണ്ട്.

അനന്ത്‌നാഗ് ബസ് സ്റ്റാൻഡിന് സമീപമുള്ള കെ.പി റോഡിലാണ് ആക്രമണം നടന്നത്. പട്രോളിങ് നടത്തിക്കൊണ്ടിരുന്ന സൈനികർക്കു നേരെ റൈഫിളുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ഭീകരരുടെ ആക്രമണം. തുടർന്നു സൈന്യം പ്രത്യാക്രമണം നടത്തി. ഭീകരരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. മേഖലയിൽ രൂക്ഷമായ വെടിവയ്പും തുടരുന്നു.

40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിക്കാനിടയായ പുൽവാമ ഭീകരാക്രമണത്തിന്റെ ഞെട്ടലിൽനിന്ന് രാജ്യം വിമുക്തമാകുന്നതിന് മുമ്പാണ് വീണ്ടുമൊരു ആക്രമണം. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ബലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പുകൾക്കുനേരെ ഇന്ത്യൻ വ്യോമസേന മിന്നലാക്രമണം നടത്തുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP