Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശ്രീനഗറിൽ പൊലീസ് വാഹനത്തിന് നേരെ തീവ്രവാദി ആക്രമണം; രണ്ട് പൊലീസുകാർക്ക് വീരമൃത്യു

ശ്രീനഗറിൽ പൊലീസ് വാഹനത്തിന് നേരെ തീവ്രവാദി ആക്രമണം; രണ്ട് പൊലീസുകാർക്ക് വീരമൃത്യു

സ്വന്തം ലേഖകൻ

ശ്രീനഗർ: ശ്രീനഗറിൽ പൊലീസ് വാഹനവ്യൂഹത്തിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് വീരമൃത്യു. ശ്രീനഗറിന് സമീപമുള്ള നൗഗാമിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരിൽ രണ്ട് പേർ വൈകാതെ മരിച്ചു.

നൗഗാം ബൈപാസിന് സമീപത്തുവച്ചാണ് ഇവർക്ക് നേരെ തീവ്രവാദികൾ ആക്രമണം നടത്തിയത്. സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് കശ്മീരിൽ ജാഗ്രതാ നിർദ്ദേശം നിലനിൽക്കവേയാണ് ആക്രമണം നടന്നത്.

സംഭവത്തെ തുടർന്ന് പ്രദേശത്തേക്കുള്ള ഗതാഗതം നിരോധിച്ച് പരിശോധന തുടങ്ങി. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂവെന്നും കശ്മീർ സോൺ പൊലീസ് പറയുന്നു.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP