Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെലങ്കാനയിലെ ഓപ്പറേഷൻ ലോട്ടസ്: തുഷാർ വെള്ളാപ്പള്ളിക്ക് താൽക്കാലിക ആശ്വാസം; തെലങ്കാന പൊലീസിന്റെ നോട്ടീസിന് ഹൈക്കോടതി സ്‌റ്റേ; ഈ മാസം 13 വരെ അറസ്റ്റ് പാടില്ല

തെലങ്കാനയിലെ ഓപ്പറേഷൻ ലോട്ടസ്: തുഷാർ വെള്ളാപ്പള്ളിക്ക് താൽക്കാലിക ആശ്വാസം; തെലങ്കാന പൊലീസിന്റെ നോട്ടീസിന് ഹൈക്കോടതി സ്‌റ്റേ; ഈ മാസം 13 വരെ അറസ്റ്റ് പാടില്ല

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ എംഎൽഎമാരെ വിലയ്ക്ക് എടുക്കാൻ ശ്രമിച്ചെന്ന കേസിൽ, എൻഡിഎ കേരള കൺവീനറും ജെഡിഎസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളിക്ക് താൽകാലിക ആശ്വാസം. തെലങ്കാന പൊലീസിന്റെ നോട്ടീസ് തെലങ്കാന ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ മാസം 13 വരെ അറസ്റ്റ് പാടില്ലെന്നാണ് തെലങ്കാന ഹൈക്കോടതിയുടെ നിർദ്ദേശം.

തെലങ്കാന സർക്കാരിനെ അട്ടമറിക്കുക എന്ന ഉദ്ദേശത്തോടെ ടി ആർ എസിന്റെ നാല് എംഎൽഎമാരെ പണം കൊടുത്ത് വിലയ്ക്ക് വാങ്ങാൻ തുഷാർ വെള്ളാപ്പള്ളി ഏജന്റുമാരെ നിയോഗിച്ചെന്നാണ് ആരോപണം. ഇത് സംബന്ധിച്ച തെളിവുകൾ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നേരത്തെ പുറത്ത് വിട്ടിരുന്നു. തെലങ്കാനയിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള 'ഓപ്പറേഷൻ ലോട്ടസ്' പദ്ധതിക്ക് പിന്നിൽ പ്രധാനമായി പ്രവർത്തിച്ചത് തുഷാറാണെന്നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അടുത്തിടെ ആരോപിച്ചത്.

ടി ആർ എസ് എംഎൽഎമാരെ സ്വാധീനിക്കാൻ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനിയായ തുഷാറാണെന്നായിരുന്നു ആരോപണം. എംഎൽഎമാരെ പണം നൽകി ചാക്കിലാക്കാൻ ബിജെപി നടത്തിയ ശ്രമത്തിന്റെ വീഡിയോ, കോൾ റെക്കോർഡിങ് തെളിവുകളടക്കം പുറത്ത് വിട്ടാണ് കെ സി ആർ ' ഓപ്പറേഷൻ ലോട്ടസ് ' ആരോപണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കോടികളുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP