Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202304Sunday

ജമ്മുകശ്മീരിൽ ക്ഷേത്രത്തിന് തീപിടിച്ചു; ദുരൂഹതയെന്ന് കശ്മീരി പണ്ഡിറ്റുകൾ; ആരോപണം തള്ളി പൊലീസ്

ജമ്മുകശ്മീരിൽ ക്ഷേത്രത്തിന് തീപിടിച്ചു; ദുരൂഹതയെന്ന് കശ്മീരി പണ്ഡിറ്റുകൾ; ആരോപണം തള്ളി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കുൽഗാം: ജമ്മുകശ്മീരിലെ ക്ഷേത്രത്തിൽ തീപിടുത്തം . സംഭവത്തിൽ ദുരൂഹത ആരോപിച്ച് കശ്മീരി പണ്ഡിറ്റുകൾ രംഗത്തെത്തി. എന്നാൽ സംഭവം അപകടമാണെന്നും തീ അണച്ച് സ്ഥിതിഗതികൾ പൂർവ സ്ഥിതിയിലാക്കിയെന്നും പൊലീസ് പറഞ്ഞു. ചെറിയ കേടുപാടുകൾ മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.

ദേവ്‌സർ പ്രദേശത്തെ മാതാ ലളിത ത്രിപുര സുന്ദരി ക്ഷേത്രത്തിലാണ് വെള്ളിയാഴ്ച പുലർച്ചെ തീപിടുത്തമുണ്ടായത്. ക്ഷേത്രത്തിൽ ചെറിയ തീപിടുത്തമാണ് ഉണ്ടായതെന്നും പ്രാഥമിക അന്വേഷണത്തിൽ അപകടമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും കുൽഗാം ജില്ലാ പൊലീസ് മേധാവി ട്വീറ്റ് ചെയ്തു. വാർത്താ ഏജൻസിയായ പിടിഐയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

എന്നാൽ സംഭവം ആസൂത്രിതമാണെന്നാണ് കശ്മീരി പണ്ഡിറ്റുകളുടെ വാദം. യാഥാർഥ്യം മൂടിവെക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു. ഇത്രയും തണുപ്പുള്ള അവസ്ഥയിൽ തീപിടിക്കാനുള്ള സാധ്യത കുറവാണെന്നാണ് അവരുടെ വാദം. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ ക്ഷേത്രം സൈന്യം അർധരാത്രി വൃത്തിയാക്കിയിരുന്നെന്നും ഇതിനിടയിലാകാം തീപിടുത്തമുണ്ടായതെന്നും പൊലീസ് പറഞ്ഞു. ആർമി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP