Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

തെലുഗു-തമിഴ് സൂപ്പർ താരം രാജശേഖർ കോവിഡ് ബാധിച്ച് ആശുപത്രിയിൽ; ഭാര്യയ്ക്കും രോഗം; വെളിപ്പെടുത്തലുമായി മകൾ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ് : കോവിഡ് ബാധിച്ച് തെലുഗു-തമിഴ് സൂപ്പർ താരം രാജശേഖർ ആശുപത്രിയിൽ ചികിൽസയിൽ. കഴിഞ്ഞ ശനിയാഴ്ചയാണ് 54 കാരനായ രാജശേഖറിനും ഭാര്യ ജീവിതയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്.

മക്കളായ ശിവാനി, ശിവാത്മിക എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജശേഖറിന്റെ ആരോഗ്യനില മോശമായിരിക്കുകയാണെന്നും, കൊറോണ വൈറസിനെതിരെ പോരാടുകയാണെന്നും ഇളയ മകൾ ശിവാത്മിക സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി.

കോവിഡ് ബാധിച്ച അച്ഛൻ വൈറസിനെതിരെ കടുത്ത പോരാട്ടത്തിലാണ്. നിങ്ങളേവരുടേയും പ്രാർത്ഥനയും സ്നേഹവും അദ്ദേഹത്തെ സംരക്ഷിക്കുമെന്നാണ് കരുതുന്നത്. അച്ഛൻ വേഗം സുഖം പ്രാപിക്കുന്നതിനായി നിങ്ങളേവരുടേയും പ്രാർത്ഥന ഉണ്ടാകണമെന്ന് ശിവാത്മിക ട്വിറ്ററിൽ കുറിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP