Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക പൈതൃക പദവിയിൽ 13-ാം നൂറ്റാണ്ടിൽ നിർമ്മിച്ച രാമപ്പ ക്ഷേത്രവും; ശിൽപിയുടെ പേരിൽ അറിയപ്പെടുന്നത് തെലങ്കാനയിലെ പാലംപേട്ടിലുള്ള രാമലിംഗേശ്വര ക്ഷേത്രം

ലോക പൈതൃക പദവിയിൽ 13-ാം നൂറ്റാണ്ടിൽ നിർമ്മിച്ച രാമപ്പ ക്ഷേത്രവും; ശിൽപിയുടെ പേരിൽ അറിയപ്പെടുന്നത് തെലങ്കാനയിലെ പാലംപേട്ടിലുള്ള രാമലിംഗേശ്വര ക്ഷേത്രം

ന്യൂസ് ഡെസ്‌ക്‌

ബെംഗളൂരു: തെലങ്കാനയിലെ പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട രാമപ്പ ക്ഷേത്രത്തിന് യുനസ്‌കോയുടെ ലോക പൈതൃക പദവി. വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ ഞായറാഴ്ച ചേർന്ന വെർച്വൽ യോഗത്തിനു ശേഷമാണ് പ്രഖ്യാപനം വന്നത്. 1213 എ.ഡിയിലാണ് ക്ഷേത്രം നിർമ്മിക്കപ്പെട്ടതെന്നാണ് തെലങ്കാന ടൂറിസം വ്യക്തമാക്കുന്നത്.

തെലങ്കാനയിലെ പാലംപേട്ടിലാണ് ക്ഷേത്രം. രാമലിംഗേശ്വര ക്ഷേത്രമാണ് അതിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയ രാമപ്പ എന്ന ശിൽപിയുടെ പേരിൽ അറിയപ്പെടുന്നത്. ലോകത്തെ തന്നെ അപൂർവം ചില ക്ഷേത്രങ്ങൾ മാത്രമാണ് ശിൽപികളുടെ പേരിൽ അറിയപ്പെടുന്നത്. 

ക്ഷേത്രത്തിന് പൈതൃക പദവി ലഭിച്ചതിന് പിന്നാലെ തെലങ്കാനയിലെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കാകാത്തിയ രാജവംശത്തിന്റെ ശിൽപകലാ വൈദഗ്ധ്യം വ്യക്തമാക്കുന്നതാണ് രാമപ്പ ക്ഷേത്രം. അതിന്റെ മഹത്വം നേരിട്ട് മനസിലാക്കുന്നതിനായി എല്ലാവരും ക്ഷേത്രം സന്ദർശിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

തെലങ്കാനയിലെ വാറങ്കൽ പാലംപേട്ടിലുള്ള രാമപ്പ ക്ഷേത്രത്തിന് ലോക പൈതൃക പദവി ലഭിച്ചകാര്യം കേന്ദ്ര ടൂറിസം - സാംസ്‌കാരിക മന്ത്രി ജി. കിഷൻ റെഡ്ഡിയും ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ പിന്തുണയ്ക്കും മാർഗനിർദ്ദേശങ്ങൾക്കും രാജ്യത്തിനു വേണ്ടിയും തെലങ്കാനയിലെ ജനങ്ങൾക്കുവേണ്ടിയും അദ്ദേഹത്തോട് നന്ദി പറയുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

 

പൈതൃക പദവി നൽകാനുള്ള നീക്കത്തെ 17 രാജ്യങ്ങൾ പിന്തുണച്ചു. ഇതുസംബന്ധിച്ച് റഷ്യയുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളാണ് വിജയിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നോർവെ നീക്കത്തെ എതിർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP