Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'കുറ്റകൃത്യങ്ങൾ തടയാനും നിയന്ത്രിക്കാനും പൊലീസ് ജാഗ്രതയിലാണ്; സഹോദരിയെ വിളിച്ചതിനുപകരം 100 ൽ വിളിച്ചിരുന്നെങ്കിൽ അവരെ രക്ഷിക്കാമായിരുന്നു'; കൂട്ടബലാത്സംഗത്തിനിരയായി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി തെലങ്കാന ആഭ്യന്തരമന്ത്രി

'കുറ്റകൃത്യങ്ങൾ തടയാനും നിയന്ത്രിക്കാനും പൊലീസ് ജാഗ്രതയിലാണ്; സഹോദരിയെ വിളിച്ചതിനുപകരം 100 ൽ വിളിച്ചിരുന്നെങ്കിൽ അവരെ രക്ഷിക്കാമായിരുന്നു'; കൂട്ടബലാത്സംഗത്തിനിരയായി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി തെലങ്കാന ആഭ്യന്തരമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: വെറ്റിനറി ഡോക്ടറായ യുവതി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്മൂദ് അലി. ദുഃഖകരമായ സംഭവമാണ് നടന്നത്. യുവതി അപകടത്തിൽ പെടുമെന്ന സാഹചര്യത്തിൽ സഹോദരിയെ വിളിച്ച സമയത്ത് പൊലീസിന്റെ ഹെൽപ്പ് ലൈൻ നമ്പരായ 100ൽ വിളിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നെന്ന് മന്ത്രി പറഞ്ഞു.

'കുറ്റകൃത്യങ്ങൾ തടയാനും നിയന്ത്രിക്കാനും പൊലീസ് ജാഗ്രതയിലാണ്. കഴിഞ്ഞദിവസത്തെ സംഭവത്തിൽ ഞങ്ങൾക്കെല്ലാം വിഷമമുണ്ട്. അവർ വിദ്യാഭ്യാസമുള്ള യുവതിയാണ്. അവരുടെ സഹോദരിയെ വിളിച്ചതിനുപകരം 100 ൽ വിളിച്ചിരുന്നെങ്കിൽ അവരെ രക്ഷിക്കാമായിരുന്നു. 100 എന്നാൽ സൗഹൃദ നമ്പറാണ്'. ഇക്കാര്യത്തിൽ ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. തെലങ്കാന പൊലീസ് ഏറ്റവും കാര്യക്ഷമതയുള്ള പൊലീസ് സംഘമാണെന്നും പ്രതികളെ തിരിച്ചറിഞ്ഞ് എത്രയുംവേഗം ശിക്ഷ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

അതിനിടെ, യുവതിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്ന സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയതു. ട്രക്ക് ജീവനക്കാരായ നാല് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ലോറി ഡ്രൈവറായ മുഹമ്മദ് പാഷ, അയാളുടെ വണ്ടിയിലെ ക്ലീനർ, മറ്റ് രണ്ട് ട്രക്ക് ജീവനക്കാർ എന്നിവരാണ് പിടിയിലായത്. ബുധനാഴ്‌ച്ച രാത്രിയിലാണ് ഇരുപത്തിയാറുകാരിയായ യുവതി കൊല്ലപ്പെട്ടത്. രാത്രിയാത്രക്കിടെ ബൈക്ക് കേടായപ്പോൾ ഷംസാബാദ് സ്വദേശിനിയെ സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് യുവതിയെ കൊലപ്പെടുത്തിയത്.

ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിലാണ് കത്തിക്കരിഞ്ഞ നിലയിൽ വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടത്. നവാബ്പേട്ടിലെ ക്ലിനിക്കിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവതി. വഴിയിലുള്ള ടോൾഗേറ്റിനടുത്താണ് സ്‌കൂട്ടർ നിർത്തിയിട്ടിരുന്നത്. രാത്രി ഒൻപതരക്ക് ഇവിടെയെത്തിയപ്പോൾ ടയർ കേടായത് കണ്ടു. സ്ഥലത്ത് നിരവധി ട്രക്ക് ഡ്രൈവർമാർ ഉണ്ടെന്നും തനിച്ച് നിൽക്കാൻ പേടിയാകുന്നുവെന്നും സഹോദരിയെ വിളിച്ച് പറഞ്ഞിരുന്നു. ഇതിനിടെ സ്‌കൂട്ടർ നന്നാക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് രണ്ട് പേർ എത്തി.

സഹായാഭ്യർത്ഥനയുമായെത്തിയവരെ വിശ്വസിച്ച് യുവതി സ്‌കൂട്ടർ അവരെ ഏൽപ്പിച്ചു. സ്‌കൂട്ടറുമായി പോയവരെ കാത്തിരിക്കുന്നതിനിടെ മറ്റുള്ളവർ യുവതിയെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ശേഷം സമീപത്തെ അടിപ്പാതയിൽ വച്ച് തീകൊളുത്തി. ട്രക്കുകൾ നിർത്തിയിട്ടിരുന്നതിനാൽ റോഡിലൂടെ പോകുന്നവർ സംഭവം അറിഞ്ഞിരുന്നില്ല. ഇതിനിടെ യുവതിയുടെ വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ചോഫ് ആയിരുന്നു. വളരെ സമയം കഴിഞ്ഞും യുവതിയെ കാണാതായതോടെ കുടുംബം പരാതിയുമായ രാത്രി തന്നെ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP