Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെലങ്കാന രാഷ്ട്രസമിതി എംഎൽഎയുടം പൗരത്വം റദ്ദാക്കിയത് ജർമൻ പൗരനാണെന്ന് പറഞ്ഞ്; രമേശ് ചെന്നമനേനി ഇന്ത്യൻ പൗരത്വം നേടിയത് ചട്ടലംഘനം നടത്തിയെന്ന് കേന്ദ്രസർക്കാർ; പൊതുതാല്പര്യം മുൻനിർത്തിയാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലം

തെലങ്കാന രാഷ്ട്രസമിതി എംഎൽഎയുടം പൗരത്വം റദ്ദാക്കിയത് ജർമൻ പൗരനാണെന്ന് പറഞ്ഞ്; രമേശ് ചെന്നമനേനി ഇന്ത്യൻ പൗരത്വം നേടിയത് ചട്ടലംഘനം നടത്തിയെന്ന് കേന്ദ്രസർക്കാർ; പൊതുതാല്പര്യം മുൻനിർത്തിയാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലം

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി; തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്) നേതാവും എംഎൽഎയുമായ രമേശ് ചെന്നമനേനിയുടെ പൗരത്വം റദ്ദാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രമേശ് ജർമൻ പൗരനാണെന്നും ചട്ടലംഘനം നടത്തിയാണ് ഇന്ത്യൻ പൗരത്വം നേടിയതെന്നും ആഭ്യന്തരമന്ത്രാലയം നൽകുന്ന വിശദീകരണം.പൊതുതാല്പര്യം മുൻനിർത്തിയാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ 13 പേജ് അന്വേഷണ റിപ്പോർട്ടിൽപറയുന്നു. തെലങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയിൽ അംഗമാണ് രമേശ്.

ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നതിന്റെ ഒരു വർഷത്തിനിടിയിൽ വിദേശത്ത് പോയിരുന്നില്ലെന്ന് രമേശ് സത്യവാങ് മൂലം നൽകിയിരുന്നു. അപേക്ഷ നൽകുന്നതിന് ഒരു വർഷത്തിനിടയിൽ വിദേശത്ത് പോയവർക്ക് പൗരത്വം നൽകുകയില്ല. വിദേശത്ത് പോയ കാര്യം മറച്ചുവച്ച് അപേക്ഷ നൽകിയെന്നാണ് എംഎൽഎയുടെ പൗരത്വം റദ്ദാക്കിയതിനു പിന്നിൽ കേന്ദ്രസർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു.

രമേശിനെതിരെ മത്സരിച്ച ആദി ശ്രീനിവാസ് എന്ന പ്രാദേശിക നേതാവ് ചട്ടലംഘനം ഉന്നയിച്ച് ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. രമേശ് ഇപ്പോഴും ജർമൻ പാസ്‌പോർട്ട് കൈവശം വച്ചിട്ടുണ്ടെന്നും പൗരത്വം ലഭിക്കുന്നതിനുള്ള 12 മാസം ഇന്ത്യയിലുണ്ടായിരിക്കണമെന്ന ചട്ടം ലംഘിച്ചെന്നുമായിരുന്നു പരാതി. നിശ്ചിത കാലയളവിനുള്ളിൽ തന്നെ ഇയാൾ ജർമനിയിൽ പോയെന്നും പരാതിയിലുണ്ടായിരുന്നു.

എന്നാൽ ഇത് സംബന്ധിച്ച ആഭ്യന്തരമന്ത്രാലയത്തിന്റെ അന്വേഷണത്തിൽ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് കണ്ടെത്തുകയും . തുടർന്ന് 2017 ൽ ജൂലായിൽ രമേശിന്റെ പൗരത്വം റദ്ദാക്കിയെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്യുകയായിരുന്നു.

തുടർന്ന് ആഭ്യന്തരമന്ത്രാലയം വീണ്ടും പൗരത്വം റദ്ദാക്കുകയായിരുന്നു.മഹാരാഷ്ട്ര മുൻ ഗവർണർ സി.എച്ച്.വിദ്യാസാഗർ റാവുവിന്റെ അനന്തരവൻ കൂടിയാണ് ഇയാൾ. മുതിർന്ന ഇടതുപക്ഷ നേതാവും പിന്നീട് തെലുങ്കു ദേശം പാർട്ടിയിലേക്ക് മാറുകയും ചെയ്ത സി.എച്ച്.രാജശേഖർ റാവുവാണ് പിതാവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP