Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൈദരാബാദിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ശുപാർശ; തീരുമാനം ഉടനെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു

ഹൈദരാബാദിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ശുപാർശ; തീരുമാനം ഉടനെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: കോവിഡ് വ്യാപനം തടയാൻ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന ശുപാർശ സർക്കാരിന്റെ പരിഗണനയിൽ. ഇക്കാര്യത്തിൽ സംസ്ഥാന മന്ത്രിസഭ ദിവസങ്ങൾക്കകം തീരുമാനമെടുക്കുമെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു വ്യക്തമാക്കിയിട്ടുള്ളത്. കോർപ്പറേഷൻ പരിധിയിൽ 15 ദിവസത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ നൽകിയിട്ടുള്ള ശുപാർശ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഞായറാഴ്ച പ്രഗതി ഭവനിൽ നടന്ന ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി. ഹൈദരാബാദ് കോർപ്പറേഷൻ പരിധിയിൽ രോഗബാധിതർ വർധിക്കുന്ന കാര്യവും യോഗത്തിൽ ചർച്ചയായി.

കോർപ്പറേഷൻ പരിധിയിലെ പലസ്ഥലത്തും സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്നാണ് ശുപാർശ. ഒരു കോടിയിലേറെ ജനങ്ങളാണ് ഹൈദരാബാദ് നഗരത്തിൽ താമസിക്കുന്നതെന്ന് യോഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് ബാധിതരുടെ എണ്ണം ഇവിടെ കൂടുതലാണ്. നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ജനങ്ങൾ സ്വതന്ത്രമായി സഞ്ചരിക്കുകയാണ്. ഇതാണ് കോവിഡ് വ്യാപനം വർധിക്കാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗൺ വീണ്ടും ഏർപ്പെടുത്തുന്നകാര്യം ചർച്ചചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം ചേരാനാണ് നീക്കം. ലോക്ക്ഡൗൺ ഏർപ്പെടുത്താതെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ കഴിയുമോ എന്നകാര്യവും മന്ത്രിസഭാ യോഗം വിലയിരുത്തും.

അതിനിടെ, കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ജനങ്ങളോട് അഭ്യർഥിച്ചു. രോഗബാധിതർക്കെല്ലാം കൃത്യമായ ചികിത്സ നൽകും. സർക്കാർ - സ്വകാര്യ ആശുപത്രികളിൽ ആവശ്യമായ കിടക്കകൾ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ആശുപത്രികളിൽ ചികിത്സ നൽകുമെന്നും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവർക്ക് വീടുകളിൽതന്നെ ചികിത്സ നൽകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP