Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കഞ്ചാവടിച്ച് റിലേ പോയതോടെ മുൻ ആരോഗ്യമന്ത്രി സ്വയം വിശ്വസിക്കുന്നത് ഭഗവാൻ ശിവന്റെ അവതാരമെന്ന്; ശിവനായും രാധയായും വേഷം ധരിച്ചെത്തുന്ന തേജ്പ്രതാപ് യാദവ് തന്നെ മർദ്ദിക്കുമായിരുന്നെന്നും ഭാര്യ; വിവാഹമോചന പരാതിയിൽ മറുപടി നൽകി ലാലുപ്രസാദ് യാദവിന്റെ മൂത്ത മരുമകൾ ഐശ്വര്യ

കഞ്ചാവടിച്ച് റിലേ പോയതോടെ മുൻ ആരോഗ്യമന്ത്രി സ്വയം വിശ്വസിക്കുന്നത് ഭഗവാൻ ശിവന്റെ അവതാരമെന്ന്; ശിവനായും രാധയായും വേഷം ധരിച്ചെത്തുന്ന തേജ്പ്രതാപ് യാദവ് തന്നെ മർദ്ദിക്കുമായിരുന്നെന്നും ഭാര്യ; വിവാഹമോചന പരാതിയിൽ മറുപടി നൽകി ലാലുപ്രസാദ് യാദവിന്റെ മൂത്ത മരുമകൾ ഐശ്വര്യ

മറുനാടൻ മലയാളി ബ്യൂറോ

പാട്‌ന: വിവാഹമോചനം വേണമെന്ന നിലപാടിൽ ഉറച്ച് ബീഹാർ മുന്മുഖ്യമന്ത്രിയുടെ മകൻ തേജ്പ്രതാപ് യാദവിന്റെ ഭാര്യ. ബീഹാറിലെ മുൻ ആരോഗ്യമന്ത്രി കൂടിയായ തേജ്പ്രതാപ് യാദവ് കഞ്ചാവിനടിമയാണെന്നും ഭാര്യ ഐശ്വര്യ റായ്. തേജ് പ്രതാപ് കഞ്ചാവിനടിമയാണെന്നും തന്നെ ഉപദ്രവിക്കാറുണ്ടെന്നും വിവാഹമോചന പരാതിയുടെ മറുപടിയിൽ അവർ വ്യക്തമാക്കി. ഗാർഹിക പീഡനത്തിനെതിരെയുള്ള നിയമപ്രകാരം സുരക്ഷ ലഭ്യമാക്കണമെന്നും ഐശ്വര്യ ആവശ്യപ്പെട്ടിട്ടുണ്ട്.

2018ലാണ് തേജ്പ്രതാപ് യാദവ് ഐശ്വര്യറായിയെ വിവാഹം കഴിച്ചത്. ആറ് മാസത്തിന് ശേഷം വിവാഹ മോചനമാവശ്യപ്പെട്ട് തേജ് പരാതി നൽകി.  വിവാഹം കഴിഞ്ഞ് അധികം താമസിയാതെ തേജ് ലഹരിക്കടിമയാണെന്ന് ബോധ്യപ്പെട്ടു. ഭഗവാൻ ശിവന്റെ അവതാരമാണെന്നാണ് തേജ് സ്വയം അവകാശപ്പെട്ടിരുന്നത്. ശിവനെപ്പോലെയും കൃഷ്ണനെപ്പോലെയും വേഷങ്ങൾ ധരിച്ചിരുന്നു. നീണ്ട മുടിയുള്ള വിഗും ചോളിയും ഖഗ്രയും ധരിച്ച് രാധയെപ്പോലെയും വേഷം ധരിച്ചിരുന്നു. തേജ് പ്രതാപിന്റെ മാതാപിതാക്കളോട് സംഭവം പറഞ്ഞിരുന്നെങ്കിലും അവർ ചെവിക്കൊണ്ടില്ല.

കഞ്ചാവ് ഉപയോഗിക്കരുതെന്ന് പറഞ്ഞപ്പോൾ, ഭഗവാൻ ശിവൻ ഉപയോഗിച്ചിരുന്നത് തനിക്ക് ഉപേക്ഷിക്കാനാകില്ലെന്നായിരുന്നു മറുപടി. തന്നെ ശാരീരികമായി മർദ്ദിച്ചിരുന്നെന്നും ജീവിതം തകർത്തെന്നും പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP