Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിവാഹം വാഗ്ദാനം നൽകി അമ്മയുടെ സുഹൃത്ത് പതിനേഴുകാരിയെ തുടർച്ചയായി പീഡിപ്പിച്ചത് മൂന്ന് ദിവസം; സംഭവം മഹാരാഷ്ട്രയിലെ ബ്രംപുരി ജില്ലയിൽ; പെൺകുട്ടിയെ പീഡിപ്പിച്ചത് അമ്മയോടൊപ്പം കടയിൽ ജോലി ചെയ്യുന്ന വൈഭവ് വിലാസ്; വീടുവിട്ട് വരാൻ പെൺകുട്ടിയോട് പറഞ്ഞ ശേഷം പ്രതി മുങ്ങി

വിവാഹം വാഗ്ദാനം നൽകി അമ്മയുടെ സുഹൃത്ത് പതിനേഴുകാരിയെ തുടർച്ചയായി പീഡിപ്പിച്ചത് മൂന്ന് ദിവസം; സംഭവം മഹാരാഷ്ട്രയിലെ ബ്രംപുരി ജില്ലയിൽ; പെൺകുട്ടിയെ പീഡിപ്പിച്ചത് അമ്മയോടൊപ്പം കടയിൽ ജോലി ചെയ്യുന്ന വൈഭവ് വിലാസ്; വീടുവിട്ട് വരാൻ പെൺകുട്ടിയോട് പറഞ്ഞ ശേഷം പ്രതി മുങ്ങി

മറുനാടൻ ഡെസ്‌ക്‌

നാഗ്പൂർ: വിവാഹ വാഗ്ദാനം നൽകി അമ്മയുടെ സുഹൃത്ത് പതിനേഴുകാരിയെ പീഡിപ്പിച്ചു. തുടർച്ചയായ മൂന്ന് ദിവസമാണ് ഇയാൾ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡനത്തിന് ഇരയാക്കിയത്. മഹാരാഷ്ട്രയിലെ ബ്രംപുരി ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വൈഭവ് വിലാസ് തപ്തേ എന്നയാൾക്കെതിരെ കേസെടുത്തു. എന്നാൽ പ്രതി ഒളിവില്ലെന്നാണ് വിവരം.

ബ്രംപുരിയിലെ ഒരു കടയിൽ ജോലി നോക്കുന്നയാളാണ് വൈഭവ്. അതേ കടയിലാണ് പെൺകുട്ടിയുടെ അമ്മയും ജോലി നോക്കിയിരുന്നത്. തുടർന്ന് ഇവർ തമ്മിലുള്ള പരിചയം ദൃഢമാകുകയും ഇത് പിന്നീട് വീട് സന്ദർശനത്തിലേക്കും അടക്കം വഴി മാറുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വൈഭവ് പെൺകുട്ടിയുടെ വീട്ടിൽ വരികയും അമ്മയോട് സംസാരിച്ച ശേഷം പുറത്തിറങ്ങിയ ഇയാൾ പെൺകുട്ടിക്ക് മൊബൈൽ നമ്പർ എഴുതി കൊടുക്കുകയുമായിരുന്നു. ഇത് അമ്മ അറിഞ്ഞിരുന്നില്ല.

പിറ്റേ ദിവസം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കുട്ടിയെ ജോലി ചെയ്യുന്ന കടയുടെ മുമ്പിൽ വരാൻ പറയുകയും ഇവിടെ വെച്ച് ഇയാൾ വിവാഹ വാഗ്ദാനം നൽകുകയുമായിരുന്നു. പിന്നീട് വിവിധ സ്ഥലങ്ങളിൽ വെച്ച് ഇയാൾ പെൺകുട്ടിയെ ചൂഷണം ചെയ്തുവെന്നാണ് പരാതി. വിവാഹത്തിന്റെ കാര്യം പെൺകുട്ടി സൂചിപ്പിച്ചപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നു. വീട് വിട്ട ശേഷം ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ മറുപടി ലഭിക്കാതെ ആയതോടെയാണ് പെൺകുട്ടി പൊലീസിനെ സമീപിച്ചത്. ഒളിവിൽ കഴിയുന്ന ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതപ്പെടുത്തിയെന്ന് പൊലീസ് വിശദമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP