Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതിയ സുഹൃത്തുക്കളുമായി ഫോട്ടോ എടുക്കാനെത്തിയത് റെയിൽവെ ട്രാക്കിൽ; 18കാരന് ട്രെയിൻ ഇടിച്ച് ദാരുണാന്ത്യം

പുതിയ സുഹൃത്തുക്കളുമായി ഫോട്ടോ എടുക്കാനെത്തിയത് റെയിൽവെ ട്രാക്കിൽ; 18കാരന് ട്രെയിൻ ഇടിച്ച് ദാരുണാന്ത്യം

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: റെയിൽവേ ട്രാക്കിൽ നിന്ന് ഫോട്ടോ എടുക്കവേ 18കാരന് ട്രെയിൻ ഇടിച്ച് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബുഡാൻ നിവാസിയായ ആരിബ് ഖാനാണ് ഭോപ്പാലിൽ മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ബാച്ചിലർ ഓഫ് ഫാർമസിയിൽ പ്രവേശനം നേടിയ ശേഷം 15 ദിവസം മുമ്പാണ് ആരിബ് ഭോപ്പാലിലേക്ക് താമസം മാറ്റിയതെന്ന് ബന്ധുവായ ശരീഖ് ഖാൻ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനായി ചിത്രങ്ങൾ എടുക്കുവാനാണ് ആരിബ് തന്റെ പുതിയ സുഹൃത്തുക്കളോടൊപ്പം ഷാപുര പ്രദേശത്തെ അടുത്തുള്ള റെയിൽവേ ട്രാക്കിലേക്ക് പോയത്. അവർ ചിത്രമെടുക്കുന്നതിനിടെയിൽ പെട്ടെന്ന് എതിർദിശയിൽ നിന്ന് ട്രെയിൻ വരികയായിരുന്നു. സുഹൃത്തുക്കൾ ട്രാക്കിൽ നിന്ന് ഓടിമാറിയെങ്കിലും ആരിബിന് മാറാൻ കഴിഞ്ഞില്ല, എ.എസ്‌പി രാജേഷ് സിങ് ഭഡോറിയ പറഞ്ഞു. സുഹൃത്തുക്കൾ ഉടൻ തന്നെ ശരീഖിനെയും പൊലീസിനെയും വിവരമറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ച പൊലീസ് ഞായറാഴ്ച രാവിലെ ട്രാക്കിൽ നിന്ന് ഒരു ക്യാമറയും കണ്ടെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP