Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുവതിയെ പിന്തുടർന്ന് അശ്ലീലം പറഞ്ഞ ടെക്കി നാട്ടുകാരുടെ കൈക്കരുത്തറിഞ്ഞു; ബംഗളുരുവിൽ നാട്ടുകാർ യുവാവിനെ കെട്ടിയിട്ട് തല്ലിച്ചതച്ചു: വീഡിയോ പുറത്ത്

യുവതിയെ പിന്തുടർന്ന് അശ്ലീലം പറഞ്ഞ ടെക്കി നാട്ടുകാരുടെ കൈക്കരുത്തറിഞ്ഞു; ബംഗളുരുവിൽ നാട്ടുകാർ യുവാവിനെ കെട്ടിയിട്ട് തല്ലിച്ചതച്ചു: വീഡിയോ പുറത്ത്

ബാംഗ്ലൂർ: യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും അശ്ലീലം പറയുകയും ചെയ് ടെക്കി യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തു. ബാംഗ്ലൂരിലാണ് സംഭവം. ബംഗളുരുവിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ശ്രീ രാമമൂർത്തിയെയാണ് നാട്ടുകാർ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചത്. ഇതിന്റെ വീഡിയോയെടുത്തു സോഷ്യൽമീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തു. വ്യാപകമായി രീതിയിൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്. ബംഗളുരു ബസവേശ്വരനഗറിലാണ് മർദ്ദന സംഭവം നടന്നത്.

പൊലീസ് എത്താൻ വൈകിയതോടെയാണ് നാട്ടുകാർ യുവാവിനെ കൈകാര്യം ചെയ്യാൻ തുടങ്ങിയത്. ഭാര്യയും രണ്ടു കുട്ടികളുമുള്ളയാളാണ് രാമമൂർത്തി. ഇന്നലെ രാവിലെയാണ് ഇരുപത്തഞ്ചുകാരിയായ യുവതിയെ രാമമൂർത്തി പിന്തുടർന്ന് അശ്ലീലം പറഞ്ഞത്. കുറച്ചു ദിവസമായി ഇതു തുടർന്നിരുന്നു. ഒരാഴ്ച മുമ്പ് യുവതിയുടെ ഭർത്താവ് രാമമൂർത്തിയെ താക്കീത് ചെയ്യുകയും ചെയ്തതാണ്. ഇന്നലെ രാമമൂർത്തി ഇതാവർത്തിച്ചതോടെ യുവതി ഭർത്താവിനെ വിളിക്കുകയായിരുന്നു. തൽക്ഷണം കൂട്ടുകാരുമായി സ്ഥലത്തെത്തിയ ഭർത്താവ് രാമമൂർത്തിയെ പിടിച്ച് അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിടുകയായിരുന്നു.

പോസ്റ്റിൽ കെട്ടിയിടാൻ ശ്രമിച്ചപ്പോൾ യുവതിയുടെ ഭർത്താവിനെ രാമമൂർത്തി മർദിക്കാൻ ശ്രമിച്ചു. ഇതോടെയാണ് കൂടെയുണ്ടായിരുന്നവർ പൊലീസ് വരുന്നതു കാത്തുനിൽക്കാതെ രാമമൂർത്തിയെ കൈവച്ചത്. രാമമൂർത്തിയുടെ ഭാര്യയുടെ അഭ്യർത്ഥന മാനിച്ച് പരാതിയിൽ നിന്നു യുവതി പിന്മാറി. ശക്തമായ താക്കീതു നൽകി ഇനി ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് എഴുതിവപ്പിച്ചാണ് പൊലീസ് രാമമൂർത്തിയെ വിട്ടയച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP