Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുൻ കാമുകൻ പെട്രോൾ ഒഴിച്ചു കത്തിച്ച കോളേജ് അദ്ധ്യാപിക മരണത്തിന് കീഴടങ്ങി; അങ്കിതയുടെ ഘാതകന് വധശിക്ഷ ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് നടത്തി നാട്ടുകാർ

മുൻ കാമുകൻ പെട്രോൾ ഒഴിച്ചു കത്തിച്ച കോളേജ് അദ്ധ്യാപിക മരണത്തിന് കീഴടങ്ങി; അങ്കിതയുടെ ഘാതകന് വധശിക്ഷ ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് നടത്തി നാട്ടുകാർ

സ്വന്തം ലേഖകൻ

മുംബൈ: മുൻ കാമുകൻ പെട്രോൾ ഒഴിച്ചു കത്തിച്ച കോളേജ് അദ്ധ്യാപിക മരണത്തിന് കീഴടങ്ങി. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അങ്കിത പിസ്സുഡെ എന്ന 25കാരിയാണ് മരിച്ചത്. ശരീരം മുഴുവനും പൊള്ളലേറ്റ അങ്കിത തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. കേസിലെ വിചാരണ സംസ്ഥാന സർക്കാർ അതിവേഗ കോടതിക്കു കൈമാറി. അങ്കിതയുടെ മരണ വാർത്ത പുറത്ത് വന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി. പ്രതിക്കു വധശിക്ഷ ആവശ്യപ്പെട്ടു നാട്ടുകാർ നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായി.

മരണ വാർത്ത പുറത്തുവന്നയുടൻ തെരുവിലിറങ്ങിയ പ്രതിേഷധക്കാർ റോഡുകൾ ഉപരോധിക്കുകയും ടയറുകൾ കത്തിച്ചു ഗതാഗതം തടയുകയും ചെയ്തു. പലയിടങ്ങളിലും കല്ലേറുണ്ടായി. മൃതദേഹവുമായി എത്തിയ ആംബുലൻസിനു നേരെയും കല്ലേറുണ്ടായെന്നാണു റിപ്പോർട്ട്. ഒരാഴ്ചയായി മരണത്തോടു മല്ലടിക്കുകയായിരുന്നു,നാഗ്പുരിനടുത്ത് വാർധയിലെ ഹിൻഗൻഘട്ട് സ്വദേശിനി. ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഹിൻഗൻഘട്ടിൽ കൂടുതൽ പൊലീസിനെയും ദ്രുതകർമ സേനയെയും വിന്യസിച്ചു. ഈ മാസം മൂന്നിന് ആക്രമണമുണ്ടായപ്പോൾ തന്നെ വാർധയിൽ പലയിടങ്ങളിലും പ്രതിഷേധ മാർച്ച് നടന്നിരുന്നു.

അങ്കിത കോളജിലേക്കു പോകുമ്പോഴാണു മുൻ സുഹൃത്ത് വികേഷ് നഗ്രാലെ (27) ബൈക്കിലെത്തി പെട്രോൾ ദേഹത്തൊഴിച്ചതും തീവച്ചതും. കടന്നുകളഞ്ഞ ഇയാളെ മണിക്കൂറുകൾക്കകം പിടികൂടി. ഇരുവരും ഏറെക്കാലം അടുപ്പത്തിലായിരുന്നെന്നും ശല്യവും അസാധാരണമായ പെരുമാറ്റവും സഹിക്കാനാകാതെ 2 വർഷം മുൻപ് യുവതി ബന്ധം പിരിയുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. ഇതിന്റെ പ്രതികാരമായാണു കൊല. വിവാഹിതനും 7 മാസം പ്രായമായ കുഞ്ഞിന്റെ അച്ഛനുമാണു പ്രതി. അങ്കിത വിവാഹിതയായെങ്കിലും വികേഷിന്റെ ശല്യം രൂക്ഷമായതോടെ ഭർത്താവ് വിവാഹമോചനം നേടി.

യുവതിയുടെ സഹോദരന് സർക്കാർ ജോലി നൽകുമെന്ന് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് അറിയിച്ചു. കേസിൽ മുതിർന്ന അഭിഭാഷകൻ ഉജ്ജ്വൽ നികമിനെയാണു സർക്കാർ പബ്ലിക് പ്രോസിക്യൂട്ടറായി നിയോഗിച്ചിരിക്കുന്നത്. പ്രമാദമായ കേസുകളിൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ഉജ്ജ്വൽ നികം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP