Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

മകളെ പ്രണയിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അദ്ധ്യാപിക കൊലപ്പെടുത്തി; ഝാർഖണ്ഡിൽ ഹിന്ദി അദ്ധ്യാപികയും ഭർത്താവും മക്കളും പിടിയിൽ

മകളെ പ്രണയിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അദ്ധ്യാപിക കൊലപ്പെടുത്തി; ഝാർഖണ്ഡിൽ ഹിന്ദി അദ്ധ്യാപികയും ഭർത്താവും മക്കളും പിടിയിൽ

റാഞ്ചി: മകളെ പ്രണയിച്ചതിന് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ ഹിന്ദി അദ്ധ്യാപിക കൊലപ്പെടുത്തി. ഝാർഖണ്ഡിലാണു സംഭവം.

സഫയർ ഇന്റർനാഷണൽ സ്‌കൂളിലെ ഹിന്ദി അദ്ധ്യാപിക നിസ്മയാണു വിദ്യാർത്ഥിയായ വിനയ് മഹാതോയെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.

Stories you may Like

നിസ്മയും ഭർത്താവും രണ്ടു മക്കളുമൊത്തു താമസിക്കുന്ന ക്വാർട്ടേഴ്‌സിനു സമീപമാണു വിദ്യാർത്ഥിയുടെ മൃതദേഹം കണ്‌ടെത്തിയത്. അദ്ധ്യാപികയോടൊപ്പം ഭർത്താവിനെയും രണ്ടു മക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കും കൊലപാതകത്തിൽ പങ്കുണ്‌ടെന്ന പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിലാണു അറസ്റ്റ്.

വിനയ് തന്റെ മകളെ സ്‌നേഹിക്കുന്നതു തനിക്ക് ഇഷ്ടമല്ലായിരുന്നുവെന്നും ഇതാണു കൊലപാതകത്തിനു കാരണമെന്നും നിസ്മ പൊലീസിനോടു പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ ഒന്നിനു വിനയ് ഹോസ്റ്റലിനു പുറത്തു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചുവെന്നും പിന്നീട് പുലർച്ചെ ഒന്നരയ്ക്ക് വിദ്യാർത്ഥിയെ മരിച്ച നിലയിൽ അദ്ധ്യാപകരുടെ ഹോസ്റ്റലിനു സമീപം കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.

പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തെ തുടർന്നാണ് കുട്ടി മരിച്ചതെന്നായിരുന്നു ആദ്യ നിഗമനം. തുടർന്ന് ഒരു അദ്ധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കുറ്റം തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്നു നടന്ന അന്വേഷണത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP