Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സഹോദരികളായ പെൺകുട്ടികളുടെ സ്വകാര്യഭാഗത്ത് പെൻസിൽ കുത്തിക്കയറ്റിയത് അദ്ധ്യാപിക; പത്തൊൻപതുകാരി ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി അയച്ചുകൊടുത്തത് കാമുകനും; മാതാപിതാക്കളുടെ പരാതിയിൽ യുവതിയേയും കാമുകനേയും അറസ്റ്റ് ചെയ്ത് പൊലീസും

സഹോദരികളായ പെൺകുട്ടികളുടെ സ്വകാര്യഭാഗത്ത് പെൻസിൽ കുത്തിക്കയറ്റിയത് അദ്ധ്യാപിക; പത്തൊൻപതുകാരി ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി അയച്ചുകൊടുത്തത് കാമുകനും; മാതാപിതാക്കളുടെ പരാതിയിൽ യുവതിയേയും കാമുകനേയും അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ഇൻഡോർ: സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ച അദ്ധ്യാപിക അറസ്റ്റിൽ. ആറും മൂന്നും വയസ്സുള്ള പെൺകുട്ടികളാണ് പീഡനത്തിനിരയായത്. കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്ന 19കാരിയാണ് കുട്ടികളുടെ സ്വകാര്യഭാഗത്ത് പെൻസിൽ കുത്തിക്കയറ്റി പീഡിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ അദ്ധ്യാപിക വീഡിയോ ക്യാമറയിൽ പകർത്തി കാമുകന് അയച്ചു കൊടുക്കുകയും ചെയ്തു.

ചൊവ്വാഴ്ച ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ഇളയ കുട്ടി അമ്മയോട് സ്വകാര്യഭാഗത്ത് വേദനയുള്ളതായി പറഞ്ഞു. എങ്ങനെയാണ് മുറിവുണ്ടായതെന്ന് ചോദിച്ചപ്പോൾ കുട്ടി ട്യൂഷൻ അദ്ധ്യാപിക ചെയ്ത കാര്യങ്ങൾ പറഞ്ഞു. അതിന് ശേഷം അമ്മ മൂത്ത മകളോട് വിശദമായി കാര്യങ്ങൾ ചോദിച്ചു. ആറ് വയസുകാരി ട്യൂഷൻ ടീച്ചറുടെ വീട്ടിൽ വെച്ച് നടന്ന സംഭവങ്ങൾ വിശദീകരിച്ചു. വേദനയെടുത്ത് തങ്ങൾ കരയുമ്പോൾ അവർ വസ്ത്രം ധരിപ്പിച്ച് പഠിപ്പിക്കാൻ ഇരുത്തുമായിരുന്നെന്നും അല്പസമയത്തിന് ശേഷം വീണ്ടും പീഡിപ്പിക്കുമായിരുന്നെന്നും പെൺകുട്ടികൾ അമ്മയോട് വിശദീകരിച്ചു.

അദ്ധ്യാപികയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മാതാപിതാക്കൾ അദ്ധ്യാപികയെ പൊലീസ് കസ്റ്റഡിയിലെടുക്കും മുൻപ് മർദ്ദിച്ചതായും പരാതിയുണ്ട്. ട്യൂഷന്നെത്തുന്ന കുട്ടികളുടെ വസ്ത്രം ഊരിയ ശേഷമായിരുന്നു ക്രൂര പീഡനം. എംഎച്ച്ഒഡബ്‌ള്യു കോളനി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ അഭയ് നേമയാണ് ടൈംസ് ഓഫ് ഇന്ത്യയോട് സംഭവങ്ങൾ വിശദമായി പറഞ്ഞത്. ഐപിസി, പോക്സോ വകുപ്പുകൾ അനുസരിച്ച് അദ്ധ്യാപികക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. പ്രകൃതവിരുദ്ധ പീഡനവകുപ്പും അദ്ധ്യാപികക്ക് മേൽ പൊലീസ് ചുമത്തിയിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP