Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റെയിൽവേ സ്റ്റേഷനുകളിൽ ചായ ഇനിമുതൽ മൺപാത്രങ്ങളിൽ; ലക്ഷ്യം പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ

റെയിൽവേ സ്റ്റേഷനുകളിൽ ചായ ഇനിമുതൽ മൺപാത്രങ്ങളിൽ; ലക്ഷ്യം പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ

മറുനാടൻ ഡെസ്‌ക്‌

ജയ്പുർ: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ ഇനിമുതൽ ചായ ലഭിക്കുക മൺപാത്രങ്ങളിൽ. റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്ലാസ്റ്റിക് മുക്ത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള റെയിൽവേയുടെ പങ്കാണിതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഏകദേശം നാനൂറോളം റെയിൽവേ സ്‌റ്റേഷനുകളിൽ മൺപാത്രത്തിലാണ് ചായ നൽകുന്നത്. ഭാവിയിൽ രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ചായ വിൽക്കുന്നത് മൺപാത്രങ്ങളിൽ മാത്രമാക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് മുക്ത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള റെയിൽവേയുടെ പങ്കാണിത്.' മന്ത്രി പറഞ്ഞു. മൺപാത്രങ്ങൾ ഉപയോഗിക്കുന്നത് പരിസ്ഥിതിയെ കാത്തുസൂക്ഷിക്കാൻ സഹായിക്കുമെന്നും ലക്ഷക്കണക്കിന് പേർക്ക് ഇതുവഴി ജോലി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP