Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202227Tuesday

ഒക്ടോബർ ഒന്നുമുതൽ ആദായനികുതിദായകർക്ക് ഈ പെൻഷൻ പദ്ധതിയിൽ ചേരാൻ സാധിക്കില്ല; വിശദാംശങ്ങൾ

ഒക്ടോബർ ഒന്നുമുതൽ ആദായനികുതിദായകർക്ക് ഈ പെൻഷൻ പദ്ധതിയിൽ ചേരാൻ സാധിക്കില്ല; വിശദാംശങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആദായ നികുതിദായകർക്ക് അടൽ പെൻഷൻ പദ്ധതിയിൽ ചേരാനാവില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്രധനമന്ത്രാലയത്തിന്റെ ഉത്തരവ് ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരും.

ഒക്ടോബർ ഒന്നുമുതൽ ആദായനികുതി ദായകർ അടൽ പെൻഷൻ പദ്ധതിയിൽ ചേരാൻ യോഗ്യരല്ലെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. ഒക്ടോബർ ഒന്നിന് ശേഷം അടൽ പെൻഷൻ പദ്ധതിയിൽ ആദായനികുതിദായകൻ ചേർന്നതായി കണ്ടെത്തിയാൽ അക്കൗണ്ട് റദ്ദാക്കി അതുവരെയുള്ള പെൻഷൻ സമ്പാദ്യം നികുതിദായകന് തിരിച്ചു നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

നാഷണൽ പെൻഷൻ സ്‌കീമിലും അടൽ പെൻഷൻ യോജനയിലുമായി 5.33 കോടി അംഗങ്ങളാണുള്ളത്. ഇവരുടെ നിക്ഷേപമായുള്ള 7,39,393 കോടി രൂപയാണ് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്പ്മെന്റ് അഥോറിറ്റി കൈകാര്യം ചെയ്യുന്നത്. അടൽ പെൻഷൻ പദ്ധതിയിൽ ചേർന്നവരുടെ എണ്ണം 3.73 കോടിയായാണ് ഉയർന്നത്.

ഗ്യാരണ്ടി റിട്ടേൺ ലഭിക്കുന്ന പദ്ധതിയാണ് അടൽ പെൻഷൻ യോജന. 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് പദ്ധതിയിൽ ചേരാം. 60 വയസ് മുതൽ പരമാവധി അയ്യായിരം രൂപ വരെ പ്രതിമാസം പെൻഷൻ ലഭിക്കുന്ന പദ്ധതിയാണിത്. ആയിരം രൂപയാണ് കുറഞ്ഞ പെൻഷൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP