Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആദായ നികുതി പിരിക്കൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പുതിയ സംവിധാനം; 'സുതാര്യ നികുതിപരിവ്-സത്യസന്ധരെ ആദരിക്കൽ' എന്ന പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; കൃത്യമായി നികുതി നൽകുന്നവരെ സഹായിക്കാനുള്ള പ്ലാറ്റ്ഫോമാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് മോദി

ആദായ നികുതി പിരിക്കൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പുതിയ സംവിധാനം; 'സുതാര്യ നികുതിപരിവ്-സത്യസന്ധരെ ആദരിക്കൽ' എന്ന പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; കൃത്യമായി നികുതി നൽകുന്നവരെ സഹായിക്കാനുള്ള പ്ലാറ്റ്ഫോമാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് മോദി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ആദായനികുതിപിരിക്കൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പുതിയ സംവിധാനം. 'സുതാര്യ നികുതിപരിവ്-സത്യസന്ധരെ ആദരിക്കൽ' എന്ന പ്ലാറ്റ്‌ഫോം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഈ സംവിധാനം നിലവിൽ വരുന്നതോടെ ഈ രംഗത്ത് കൂടുതൽ പരിഷ്‌കരണം നടപ്പാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കൃത്യമായി നികുതി നൽകുന്നവരെ സഹായിക്കാനുള്ള പ്ലാറ്റ്ഫോമാണ് തയ്യാറാക്കിയിട്ടുള്ളത്. നികുതി നടപടിക്രമങ്ങൾ ലളിതമായി ആർക്കും നൽകാവുന്നതരത്തിൽ പരിഷ്‌കരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഫേസ് ലെസ് ഇ-അസസ്മെന്റും ഇതോടൊപ്പം നിലവിൽവന്നു. ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെയുള്ള സംവിധാനംമാണിത്. ഫേസ് ലെസ് അപ്പീൽ സംവിധാനം സെപ്റ്റംബർ 25ഓടെ നിലവിൽവരും.

നികുതി വകുപ്പിൽനിന്നുള്ള ഔദ്യോഗികസന്ദേശങ്ങൾക്ക് കംപ്യൂട്ടർവഴിയുള്ള പ്രത്യേക തിരിച്ചറിയൽ നമ്പറുകൾ ഏർപ്പെടുത്തി. ആദായനികുതി കേസുകൾ തീർപ്പാക്കാൻ കഴിഞ്ഞ സാമ്പത്തികവർഷം 'വിവാദ് സെ വിശ്വാസ്' പദ്ധതി നടപ്പാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP