Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു വേർതിരിവുമില്ല ഏത് പാതിരാത്രിയും ലിംഗഭേദമില്ലാതെ ഇവിടെ കയറിച്ചെല്ലാം; ഇന്ത്യയിലെ ആദ്യ ട്രാൻസ് സൗഹൃദ ഹോസ്റ്റൽ സ്ഥാപിച്ച് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ; രണ്ട് പേർക്ക് വീതം താമസിക്കാവുന്ന 10 മുറികളുള്ള ഹോസ്റ്റലിൽ നിലവിലുള്ളത് 17 വിദ്യാർത്ഥികൾ

ഒരു വേർതിരിവുമില്ല ഏത് പാതിരാത്രിയും ലിംഗഭേദമില്ലാതെ ഇവിടെ കയറിച്ചെല്ലാം; ഇന്ത്യയിലെ ആദ്യ ട്രാൻസ് സൗഹൃദ ഹോസ്റ്റൽ സ്ഥാപിച്ച് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ; രണ്ട് പേർക്ക് വീതം താമസിക്കാവുന്ന 10 മുറികളുള്ള ഹോസ്റ്റലിൽ നിലവിലുള്ളത് 17 വിദ്യാർത്ഥികൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: സ്വവർഗരതി രാജ്യത്ത് കുറ്റകരമല്ലാതായതോടെ ലിംഗ വേർതിരിവ് ഉണ്ടായിരുന്ന പല ഘടകങ്ങളിലുമാണ് മാറ്റമുണ്ടായത്. അത്തരത്തിൽ ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ് ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് സൗഹൃദ ഹോസ്റ്റൽ. മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസാണ് ട്രാൻസ് സൗഹൃദ ഹോസ്റ്റൽ നിർമ്മിച്ച് മാതൃകയായി മാറിയിരിക്കുന്നത്.

'ഇവിടം മറ്റുള്ള ഹോസ്റ്റലുകൾ പോലെ തന്നെയാണ്. ഏത് ജെൻഡറിലുമുള്ളവർക്കും സധൈര്യം കടന്നുവരാം എന്ന പ്രത്യേകത ഉണ്ടെന്ന് മാത്രം.' ഹോസ്റ്റലിലെ അന്തേവാസിയും ടിസ്സിലെ വിദ്യാർത്ഥിയുമായ അകുന്ദ് പറയുന്നു. ട്രാൻസ് വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ക്വീർ കളക്ടീവ് എന്ന സംഘടനയുടെ നേതൃത്വത്തിൽ കോളേജ് കാമ്പസിൽ ട്രാൻസ് സൗഹൃദ ഹോസ്റ്റലിന് വേണ്ടി കാമ്പയിൻ നടത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇത്തരമൊരു ആശയം ഗൗരവത്തിലെടുക്കാൻ അധികൃതർ തീരുമാനിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

2017 സെപ്റ്റംബറിൽ തന്നെ തീരുമാനം നിലവിൽ വന്നെങ്കിലും ആശയം പ്രാവർത്തികമാകാൻ ഒരു വർഷം കൂടി വേണ്ടിവന്നു.വനിതാ ഹോസ്റ്റലിന്റെ ഒരു നില മുഴുവനായും ട്രാൻസ് വിദ്യാർത്ഥികൾക്കായി മാറ്റിയെടുക്കുകയായിരുന്നു. രണ്ട് പേർക്ക് വീതം താമസിക്കാവുന്ന 10 മുറികളാണ് ഇവിടെയുള്ളത്. നിലവിൽ 17 വിദ്യാർത്ഥികൾ ഇവിടെയുണ്ട്.

മറ്റ് ഹോസ്റ്റലുകളിൽ നിന്ന് വ്യത്യസ്തമായി ഏതു വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കും സ്ത്രീ-പുരുഷ ഭേദമില്ലാതെ തങ്ങളുടെ സഹപാഠികളെയോ സുഹൃത്തുക്കളെയോ ഇവിടെ വന്ന് കാണാം എന്ന പ്രത്യേകതയുമുണ്ട്. രാത്രി 10 മണി വരെയാണ് വിദ്യാർത്ഥികളുടെ സന്ദർശനസമയം. ഹോസ്റ്റൽ എന്ന സ്വപ്നം യാഥാർത്ഥ്യമായതോടെ ട്രാൻസ് സൗഹൃദ ശുചിമുറികളും കാമ്പസ്സിനുള്ളിൽ വേണമെന്ന ആവശ്യവുമായി മുന്നോട്ട് പോകാനാണ് വിദ്യാർത്ഥികളുടെയും ക്വീർ കളക്ടീവിന്റെയും തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP