Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്ഷേത്ര നവീകരണത്തിന് പത്ത് കോടിയും പള്ളിക്ക് വേണ്ടി മൂന്നു കോടിയും: മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രം പുനരുദ്ധരിക്കണം; ധന സഹായം തേടി അക്‌ബറുദീൻ ഉവൈസി; 'അദ്ദേഹം ഒരു നല്ല മനുഷ്യനായോ', ഉവൈസിയുടെ നിലപാടിൽ പ്രതികരിച്ച് എഴുത്തുകാരി തസ്ലീമ നസ്റിനും രംഗത്ത്

ക്ഷേത്ര നവീകരണത്തിന് പത്ത് കോടിയും പള്ളിക്ക് വേണ്ടി മൂന്നു കോടിയും: മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രം പുനരുദ്ധരിക്കണം; ധന സഹായം തേടി അക്‌ബറുദീൻ ഉവൈസി; 'അദ്ദേഹം ഒരു നല്ല മനുഷ്യനായോ', ഉവൈസിയുടെ നിലപാടിൽ പ്രതികരിച്ച് എഴുത്തുകാരി തസ്ലീമ നസ്റിനും രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശത്തെ ക്ഷേത്ര പുനരുദ്ധാരണത്തിന് ധനസഹായം തേടി ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) നേതാവ് അക്‌ബറുദീൻ ഉവൈസി. മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രം പുനരുദ്ധരിക്കണമെന്ന ആവശ്യമുന്നയിച്ച് അക്‌ബറുദിൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിനെ കഴിഞ്ഞ ദിവസം കണ്ടു. പഴയ ഹൈദരാബാദിലെ ഉവൈസിയുടെ മണ്ഡലമായ ചന്ദ്രയൻഗുട്ടയിലെ മഹാകാളി ക്ഷേത്രം അതിപുരാതനമാണെന്നും മൂന്നു പതിറ്റാണ്ടിലേറെ പഴക്കം ചെന്ന ഈ ക്ഷേത്രം നവീകരിക്കണമെന്നും അദ്ദേഹം റാവുവിനെ അറിയിച്ചു. ഇതിനായി പദ്ധതിയുമായാണ് അദ്ദേഹം മുഖ്യമന്ത്രിക്കു മുന്നിൽ എത്തി നിവേദനം നൽകിയത്.

ക്ഷേത്രത്തിനൊപ്പം അഫ്സൽ ഗുഞ്ചിലെ പഴയ പള്ളി പുതുക്കി പണിയണമെന്നതും ഉവൈസി ആവശ്യപ്പെട്ടു. ക്ഷേത്ര നവീകരണത്തിന് 10 കോടിയും പള്ളിക്ക് മൂന്നു കോടിയുമാണ് ഉവൈസി ആവശ്യപ്പെട്ടത്. ഉവൈസിയുടെ ആവശ്യം പരിഗണിച്ച റാവു കൂടുതൽ നടപടികൾക്കായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ക്ഷേത്രം ഭാരവാഹികളുടെ അഭ്യർത്ഥനയെത്തുടർന്നാണ് ഉവൈസി മുഖ്യമന്ത്രിയെ കണ്ടത്.

എന്നാൽ ഉവൈസിയുടെ നിലപാടിൽ പ്രതികരിച്ച് എഴുത്തുകാരി തസ്ലീമ നസ്റിൻ രംഗത്ത് വന്നു. ഹിന്ദുക്കളെ കൊല്ലാൻ ആഗ്രഹിച്ച അക്‌ബറുദ്ദിൻ ഉവൈസി ഇപ്പോൾ മഹാകാളി ക്ഷേത്രം നിർമ്മിക്കാൻ 10 കോടി ചോദിക്കുന്നത് ആശ്ചര്യമാണെന്നും അദ്ദേഹം മുഖം മൂടി ധരിക്കുകയാണോ അതോ അദ്ദേഹം ഒരു നല്ല മനുഷ്യനായോ എന്നും തസ്ലീമ ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP