Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കാൻ തയ്യാർ; ഒന്നും മറച്ചുവെക്കാനാകില്ല; ആദായ നികുതി വകുപ്പ് റെയ്ഡിൽ നടി താപ്സി പന്നു

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കാൻ തയ്യാർ; ഒന്നും മറച്ചുവെക്കാനാകില്ല; ആദായ നികുതി വകുപ്പ് റെയ്ഡിൽ നടി താപ്സി പന്നു

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കാൻ തയ്യാറെന്ന് ബോളിവുഡ് നടി താപ്സി പന്നു. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി താപ്സി പന്നുവിന്റെയും സംവിധായകൻ അനുരാഗ് കശ്യപിന്റെയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

ഇതിനു പിന്നാലെയാണ് വിഷയത്തിൽ പ്രതികരണവുമായി തപ്‌സി രംഗത്തെത്തിയത്. താൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് പുറത്തുവരുമെന്നും തനിക്കൊന്നും മറച്ചു വെക്കാനാകില്ലെന്നും താപ്സി എൻ.ഡി.ടി.വിയോടു പ്രതികരിച്ചു.

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയെന്നും താനും കുടുംബവും ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിച്ചെന്നും താപ്സി വ്യക്തമാക്കി. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കാൻ തയ്യാറാണെന്നും അവർ പറഞ്ഞു. ആദായനികുതി റെയ്ഡ് നടക്കുമ്പോൾ അത് അനുസരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനാകില്ലെന്നും താപ്സി കൂട്ടിച്ചേർത്തു.

അഞ്ചുകോടി രൂപയുടെ രസീത് കണ്ടെത്തിയെന്ന് മാധ്യമങ്ങളാണ് പറഞ്ഞതെന്നും അഞ്ചുകോടി രൂപയുടെ രസീത് താപ്സിയുടെ വീട്ടിൽനിന്നാണ് കണ്ടെത്തിയതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP