Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

തമിഴ്‌നാട്ടിലെ മന്ത്രിയുടെ പി.എയെ ഒരുസംഘം തട്ടിക്കൊണ്ടു പോയി; മണിക്കൂറുകൾക്കുള്ളിൽ വഴിയിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നു; തിരച്ചിലുമായി പൊലീസ് സംഘം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട്ടിലെ മന്ത്രി ഉദുമലൈ രാധാകൃഷ്ണന്റെ പേഴ്സണൽ അസിസ്റ്റന്റിനെ (പി.എ) ഒരു സംഘം തട്ടിക്കൊണ്ടുപോയി. ഉദുമൽപേട്ടയിലെ എംഎ‍ൽഎ. ഓഫീസിൽനിന്നാണ് മന്ത്രിയുടെ പി.എ. കർണനെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തുന്നതിനിടെ ഉദുമൽപേട്ടയ്ക്ക് സമീപത്തെ താലിയിൽനിന്ന് കർണനെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയവർ ഇദ്ദേഹത്തെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാണ് വിവരം.

ബുധനാഴ്ച ഉച്ചയോടെയാണ് കാറിലെത്തിയ നാലുപേർ മന്ത്രിയുടെ പി.എ.യെ തട്ടിക്കൊണ്ടുപോയത്. കാറിൽ വന്ന സംഘം ഓഫീസിനകത്തുകയറി കർണനെ വലിച്ചിഴച്ച് കാറിൽ കയറ്റി പോവുകയായിരുന്നു. സംഭവമറിഞ്ഞതോടെ തിരുപ്പുർ, കോയമ്പത്തൂർ മേഖലകളിൽ പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഉദുമൽപേട്ടയ്ക്ക് സമീപത്ത് നിന്ന് കർണനെ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP