Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കളിയിക്കാവിളയിൽ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച എഎസ്ഐയുടെ കുടുംബത്തിന് ഒരുകോടി ധനസഹായം നൽകി തമിഴ്‌നാട് സർക്കാർ; വെടിയുണ്ടകൾ നെഞ്ചിലും വയറിലും തറച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; അന്വേഷണം ഊർജിതമാക്കി തമിഴ്‌നാട്-കേരള പൊലീസ് സംഘം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കളിയിക്കാവിള വെടിയേറ്റ് കൊല്ലപ്പെട്ട എഎസ്‌ഐ വിൽസന്റെ കുടുംബത്തിന് ഒരുകോടി രൂപ സഹായധനം നൽകും. തമിഴ്‌നാട് സർക്കാരാണ് ധനസഹായം പ്രഖ്യാപിച്ചത്. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകാനും തീരുമാനമായി. വെടിവച്ചും കുത്തിയുമാണ് എഎസ്‌ഐ വിൽസനെ പ്രതികൾ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് . മൂന്നു വെടിയുണ്ടകൾ നെഞ്ചിലും ഒരെണ്ണം വയറിലും തുളച്ചുകയറി. വ്യക്തമായ ആസൂത്രണത്തോടോയാണ് പ്രതികൾ എഎസ്‌ഐയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം .

ആളൊഴിഞ്ഞൊരു സ്ഥലവും രക്ഷപ്പെടാനുള്ള സാഹചര്യങ്ങളും കണക്കിലെടുത്താണ് ചെക്ക് പോസ്റ്റിൽ എഎസ്‌ഐയെ ആക്രമിച്ചതെന്നാണ് കണ്ടെത്തൽ . തീവ്രവാദം ബന്ധം സംശയിച്ച് പ്രതികളുമായി ബന്ധമുള്ളവരെ നേരത്തെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ പ്രതികാരം തീർക്കാനാണ് കൊലപാതകമെന്നാണ് സംശയം. പ്രതികളുമായി നേരിട്ട് ബന്ധമുള്ള മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .

ഷമീമും തൗഫീക്കും പ്രതികളായ കൊലാപതക കേസുകളിലെ കൂട്ടുപ്രതികളെയും സഹതടവുകാരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അബ്ദുൽ ഷമീം, തഫീക്ക് എന്നിവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പൊലീസ് ഇറക്കിയിട്ടുണ്ട്. പ്രതികളെ സഹായിച്ചെന്ന് സംശയിക്കുന്ന കളിയിക്കാവിള സ്വദേശിയുടെ വിതുരയിലെ ഭാര്യവീട്ടിലും പൊലീസ് പരിശോധന നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP