Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കലൈഞ്ജറിന്റെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് തമിഴകം; നാളെ പൊതുഅവധി; സംസ്ഥാനത്ത് ഒരാഴ്ചത്തെ ദുഃഖാചരണം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും; തമിഴകത്തിന്റെ നഷ്ടമെന്ന് കമൽഹാസൻ; അക്രമം തടയാൻ പൊലീസിന് ജാഗ്രതാ നിർദ്ദേശം; തമിഴ്‌നാട്ടിലേക്കുള്ള കെ.എസ്.ആർ.ടിസി സർവീസുകൾ നിർത്തലാക്കി

കലൈഞ്ജറിന്റെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് തമിഴകം; നാളെ പൊതുഅവധി; സംസ്ഥാനത്ത് ഒരാഴ്ചത്തെ ദുഃഖാചരണം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും; തമിഴകത്തിന്റെ നഷ്ടമെന്ന് കമൽഹാസൻ; അക്രമം തടയാൻ പൊലീസിന് ജാഗ്രതാ നിർദ്ദേശം; തമിഴ്‌നാട്ടിലേക്കുള്ള കെ.എസ്.ആർ.ടിസി സർവീസുകൾ നിർത്തലാക്കി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ് നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായിരുന്ന ഡി.കരുണാനിധിയുടെ വിയോഗത്തിൽ കണ്ണീരിലാഴ്ന്ന് തമിഴകം. കരുണാനിധിയുടെ മരണവാർത്ത പുറത്തുവന്നതോടെ ആയിരക്കണക്കിന് പ്രവർത്തകരാണ് ചെന്നൈയിലെ കാവേരി ആശുപത്രിയിലേക്ക് തടിച്ചുകൂടിയത്. പ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചെങ്കിലും 500 ലധികം വരുന്ന പൊലീസ് വ്യൂഹത്തെ മറുകടന്നും പ്രവർത്തകർ ആശുപത്രിയിലെക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കരുണാനിധിയുടെ മരണവാർത്തയിൽ തമിഴ്‌നാട് സർക്കാർ നാളെ അവധിയും ഒരാഴ്ചത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഇ.പി. പളനി സ്വാമിയും കരുണാനിധിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തി.

പിന്നാലെയാണ് കലൈഞ്ജറിന്റെ വിയോഗത്തിലെ പങ്ക് ചേർന്ന് സംസ്ഥാനത്തിന് നാളെ അവധി പ്രഖ്യാപിച്ചത്. കരുണാനിധിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചു. പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും അനുശോചനം അറിയിച്ച് ട്വീറ്റ് ചെയ്തു. നടനും രാഷ്ട്രീയ നേതാവുമായ കമലാ ഹസൻ കരുണാനിധിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു രംഗത്തെത്തിയിട്ടുണ്ട്. മരണ വാർത്തയറിഞ്ഞ് രാഷ്ട്രീയ സാംസ്‌കാരിക-സിനിമ പ്രവകർത്തകരടക്കം നിരവധിയാളുകൾ കാവേരി ആശുപത്രിയിലേക്ക് ഒഴുകിയെത്തുകയാണ്.

ഏതു നിമിഷവും കരുണാനിധിയുടെ അന്ത്യം സംഭവിച്ചേക്കാമെന്ന് പ്രതീക്ഷിച്ചിരുന്നു. വൈകുന്നേരം 6.10ന് അന്ത്യം സംഭവിച്ചെങ്കിലും 6.40ഓടെയാണ് ഔദ്യോഗികമായി മരണവിവരം പുറത്തു വിട്ടത്. കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ ചെന്നൈ കാവേരി ആശുപത്രി പരിസരം ജനസാഗരമായിരുന്നു. പ്രാർത്ഥനയിൽ മുഴുകിയും പൊട്ടിക്കരഞ്ഞും മുദ്രാവാക്യം വിളിച്ചും തമിഴകത്തിന് കലൈജ്ഞറിനോടുള്ള ഇഷ്ടവും ആരാധനയും അണപൊട്ടിയൊഴുകുന്ന കാഴ്ചയായിരുന്നു.

കഴിഞ്ഞ പത്ത് ദിവസമായി ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കിയിരുന്നത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി ചെന്നൈ നഗരം കനത്ത പൊലീസ് വലയത്തിലാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോട് യൂണിഫോമിൽ എത്രയും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കണമെന്ന് ഡി.ജി.പി നിർദ്ദേശം നൽകിയിരുന്നു. തമിഴ്‌നാട് എസ്. ആർ.ടി.സി തമിഴ്‌നാട്ടിലേക്കുള്ള സർവീസ് താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. സിനിമ തിയറ്റർ, സ്വകാര്യബസുകൾ, മദ്യവിൽപനശാലകൾക്ക് എല്ലാം തന്നെ ഇന്ന് വൈകിട്ടോടെ അവധി പ്രഖ്യാപിച്ചിരുന്നു. ഉച്ച മുതൽ കരുണാനിധിയുടെ അവസ്ഥ ഗുരുതരമാണെന്ന് അറിയിച്ചെങ്കിലും വൈകിട്ട് നാലിന് മെഡിക്കൽ ബുള്ളറ്റിനും പുറത്തുവിടുകയായിരുന്നു. ആന്തരികവയവങ്ങൾ പ്രവർത്തന രഹിതമാണെന്നാണ് അറിയിച്ചിട്ടുള്ളത്.

എന്നാൽ ആരോഗ്യനില അതീവ ഗുരുതരനമാണെന്ന് പിന്നീട് വ്യക്തമാക്കുകയും ചെയ്തു. ജൂലൈ 28നാണ് രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം തിരികെ ജീവിതത്തിലേക്ക് വരുമെന്ന് മെഡിക്കൾ ബുള്ളറ്റിൻ വന്നിരുന്നതോടെ തമിഴകം ആ വാർത്ത ഏറെ ആശ്വാസത്തോടെയാണ് കേട്ടത്. എന്നാൽ അപ്രതീക്ഷിതമായി വീണ്ടും ഇന്ന് ഉച്ചയോടെ ആരോഗ്യനില വീണ്ടും വഷളാകുകയായിരുന്നു. തമിഴ്‌നാട്ടിൽ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ആക്രമണ സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തമിഴ്‌നാട്ടിലേക്കുള്ള എല്ലാ കെ.എസ്.ആർ.ടി.സി സർവീസുകളും നിർത്തലാക്കി.കരുണാനിധിയുടെ വിയോഗത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം അറിയിച്ച് രംഗത്തെത്തി.

ദ്രാവിഡ രാഷ്ട്രീയത്തിന് ഊർജ്ജവും കരുത്തും പ്രദാനം ചെയ്തുകൊണ്ട് അദ്ദേഹം നൽകിയ നേതൃത്വം പലഘട്ടങ്ങളിലും സമൂഹത്തിന്റെ പൊതുവായ മുന്നേറ്റത്തിന് ഊർജ്ജമായി. നിസ്വജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം നേടുന്നതിന് അദ്ദേഹത്തിന്റെ ഉജ്ജ്വലമായ പ്രഭാഷണശൈലി മുതൽ പ്രായോഗിക ഭരണ നടപടികൾ വരെ വലിയ തോതിൽ സഹായകമായി. അതുകൊണ്ട് തന്നെ കരുണാനിധി തമിഴ് ജനതയെ സംബന്ധിച്ചിടത്തോളം ഒരു വലിയ വികാരമായി മാറി. കേരളവും തമിഴ്‌നാടും തമ്മിലുള്ള ഉഭയസംസ്ഥാന ബന്ധങ്ങൾ സാഹോദര്യപൂർണമായി നിലനിർത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും അദ്ദേഹം എന്നും പ്രത്യേക നിഷ്‌കർഷ പുലർത്തിയിരുന്നു. തർക്കങ്ങളുടെ മേഖലകൾ ചുരുക്കിക്കൊണ്ടുവരുന്നതിലും സൗഹൃദത്തിന്റെ മേഖലകൾ ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം വഹിച്ച പങ്ക് നന്ദിപൂർവ്വം സ്മരിക്കേണ്ടതുണ്ട്, മുഖ്യമന്ത്രി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP