Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമിഴ്‌നാട്ടിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; മരണം അഞ്ചായി

തമിഴ്‌നാട്ടിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; മരണം അഞ്ചായി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട്ടിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ മരിച്ചു. നിർമ്മാണശാലയിലെ തൊഴിലാളികളാണ് മരിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പൊള്ളലേറ്റതായും റിപ്പോർട്ടുണ്ട്. വിരുദനഗറിന് സമീപം എരികനാഥത്ത് പ്രവർത്തിക്കുന്ന രാജലക്ഷ്മി ഫയർവർക്ക്‌സിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ കെട്ടിടം തകർന്നു. കൂടുതൽ തൊഴിലാളികൾ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. നൂറിലധികം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. മരിച്ച അഞ്ച് പേരിൽ മൂന്ന് പേർ സ്ത്രീകളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP