Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്തുന്നത് ഉചിതമാകില്ലെന്ന് വിദഗ്ധ സമിതി; പത്താം ക്ലാസ് ഉൾപ്പെടെ മുഴുവൻ കുട്ടികളെയും ജയിപ്പിച്ച് തമിഴ്‌നാട് സർക്കാർ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്തുന്നത് ഉചിതമാകില്ലെന്ന് വിദഗ്ധ സമിതി; പത്താം ക്ലാസ് ഉൾപ്പെടെ മുഴുവൻ കുട്ടികളെയും ജയിപ്പിച്ച് തമിഴ്‌നാട് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: പത്താം ക്ലാസ് ഉൾപ്പെടെ മുഴുവൻ കുട്ടികളെയും ജയിപ്പിച്ച് തമിഴ്‌നാട് സർക്കാർ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പരീക്ഷ നടത്താതെ 9,10,11 ക്ലാസുകളിലെ മുഴുവൻ കുട്ടികളെയും തൊട്ടടുത്ത ക്ലാസിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.

ഉപരിപഠനത്തിൽ നിർണായകമായ പത്താംക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഓൾപാസ് നൽകാനുള്ള തീരുമാനം വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്തുന്നത് ഉചിതമാകില്ല എന്നാണ് വിദഗ്ധ സമിതിയുടെ നിർദ്ദേശം. ഇത് കണക്കിലെടുത്താണ് തീരുമാനം. ഇന്റേണൽ അസസ്‌മെന്റ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് അവസാന പരീക്ഷയുടെ മാർക്ക് നിർണയിക്കുക. കാൽക്കൊല്ല, അരക്കൊല്ല പരീക്ഷകളുടെ പ്രകടനവും ഹാജർ നിലയും പരിശോധിച്ചാണ് മാർക്ക് നിശ്ചയിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP