Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ദുർമന്ത്രവാദം തലയ്ക്ക് പിടച്ച യുവതി മൂന്നു വയസുകാരിയെ ബലി നൽകി; കഴുത്ത് അറുത്തുകൊന്നത് മാന്ത്രിക ശക്തി വർധിപ്പിക്കാൻ; വീടിന്റെ മുറ്റത്ത് നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയുടെ മൃതദേഹം ലഭിച്ചത് കാട്ടിൽ നിന്ന്

ദുർമന്ത്രവാദം തലയ്ക്ക് പിടച്ച യുവതി മൂന്നു വയസുകാരിയെ ബലി നൽകി; കഴുത്ത് അറുത്തുകൊന്നത് മാന്ത്രിക ശക്തി വർധിപ്പിക്കാൻ; വീടിന്റെ മുറ്റത്ത് നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയുടെ മൃതദേഹം ലഭിച്ചത് കാട്ടിൽ നിന്ന്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ദുർമന്ത്രാവാദം തലയ്ക്ക് പിടിച്ച യുവതി മുന്നു വയസുകാരിയെ ബലി നൽകിയെന്ന് പൊലീസ്. ദാരുണ സംഭവം തമിഴ് നാട്ടിൽ കഴുത്ത് അറുത്ത നിലയിൽ തിങ്കളാഴ്‌ച്ചയാണ് തമിഴ്‌നാട്ടിലെ കുരുമ്പട്ടി ഗ്രാമത്തിനു സമീപമുള്ള വനത്തിൽ നിന്നും ബാലികയുടെ മൃതദേഹം കണ്ടെടുത്തത്.ഒക്ടോബർ 25 ന് കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് തല അറുത്തുമാറ്റപ്പെട്ട നിലയിൽ കുട്ടിയുടെ മൃതദേഹം കാട്ടിൽ നിന്നും കണ്ടെത്തുന്നത്.

ന്റെ മാന്ത്രിക ശക്തി വർധിപ്പിക്കാനായി ചിന്നപ്പിള്ള എന്ന യുവതി വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊല്ലുകയായിരുന്നുവെന്ന് യുവതി മൊഴി നൽകി. കുട്ടിയെ കണ്ടെത്തുമ്പോൾ ദേഹത്ത് കിടന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നില്ല.

Stories you may Like

ഇതോടെ മോഷണ ശ്രമമല്ല കൊലപാതകത്തിന് പിന്നിലെന്ന് മനസിലായ പൊലീസ് ദുർമന്ത്രവാദം എന്ന നിഗമനത്തിലേക്കെത്തി.മന്ത്രവാദ പശ്ചാത്തലമുള്ള ചിന്നപ്പിള്ളയെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ചിന്നപ്പിള്ളയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP