Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദിവാസി ബാലനെ കൊണ്ടു ചെരിപ്പ് അഴിപ്പിച്ചു അപമാനിച്ച സംഭവം; തമിഴ്‌നാട് വനം മന്ത്രി ഖേദം പ്രകടിപ്പിച്ചു

ആദിവാസി ബാലനെ കൊണ്ടു ചെരിപ്പ് അഴിപ്പിച്ചു അപമാനിച്ച സംഭവം; തമിഴ്‌നാട് വനം മന്ത്രി ഖേദം പ്രകടിപ്പിച്ചു

സ്വന്തം ലേഖകൻ

ചെന്നൈ: ആദിവാസി ബാലനെക്കൊണ്ട് പരസ്യമായി ചെരുപ്പഴിപ്പിച്ച സംഭവത്തിൽ തമിഴ്‌നാട് വനം മന്ത്രി ഡിണ്ടിഗൽ ശ്രീനിവാസൻ ഖേദം പ്രകടിപ്പിച്ചു. ഊട്ടിയിലെ ഗസ്റ്റ്ഹൗസിൽ കുട്ടിയും മാതാവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഖേദപ്രകടനം നടത്തിയത്. സംഭവത്തിൽ അഗാധമായ ദുഃഖമുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതോടെ മന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ കുട്ടിയും മാതാവും തയാറായി.

പതിനാലുകാരനായ ബാലൻ മന്ത്രിക്കെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എസ്സി-എസ്ടി നിയമപ്രകാരം മന്ത്രിക്കെതിരെ കേസെടുക്കണമെന്നായിരുന്നു പരാതി. എന്നാൽ പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്യാൻ തയാറായിട്ടില്ല.

നീലഗിരിജില്ലയിലെ തെപ്പക്കാട് പൊതുപരിപാടിക്കിടെ ആദിവാസി ബാലനെക്കൊണ്ട് മന്ത്രി പരസ്യമായി ചെരുപ്പഴിപ്പിക്കുകയായിരുന്നു. മുതുമല കടുവാ സങ്കേ തത്തിൽ കുങ്കി ആനകളെ പരിപാലിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി. നടന്നു വരുന്നതിനിടെ കുട്ടിയെ കണ്ട മന്ത്രി വിളിച്ചു വരുത്തി ചെരുപ്പഴിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ചെരുപ്പഴിക്കാനാണ് ബാലനെ മന്ത്രി വിളിച്ചുവരുത്തിയത്. ക ളക്ടർക്കും ഉദ്യോഗസ്ഥർക്കുമൊപ്പം നടന്നുവരുമ്പോഴായിരുന്നു സംഭവം.

ബാലൻ മന്ത്രിയുടെ ചെരുപ്പഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. മന്ത്രിക്കെതിരെ കേസെടു ക്കണമെന്ന് ദളിത് സംഘടനകൾ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP